Malayalam Breaking News
ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കുന്നു – നാലാം വിവാഹ വാർഷികത്തിൽ വൈകാരികമായ കുറിപ്പുമായി മുക്ത !
ഞാൻ എപ്പോഴും നിന്നെ സ്നേഹിക്കുന്നു – നാലാം വിവാഹ വാർഷികത്തിൽ വൈകാരികമായ കുറിപ്പുമായി മുക്ത !
മലയാളികളുടെ പ്രിയ നടിയാണ് മുക്ത . റിമി ടോമിയുടെ സഹോദരനുമായുള്ള വിവാഹ ശേഷം മുക്ത സിനിമ ലോകത്തു നിന്നും മാറി നിൽക്കുകയാണ്. എന്നാൽ തമിഴ് സീരിയലുകളിൽ സജീവവുമാണ് നടി . താരം ഇപ്പോള്‍ നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.
2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.
2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. നടി കാവ്യ മാധവനാണ് അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്.
ഇപ്പോള്‍ താരം തന്റെ നാലാമത്തെ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. നിന്റെ ഭാര്യയായതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്നാണ് ഓരോ വര്‍ഷവും എന്നെ ഓര്‍മ്മിക്കുന്നത്. ചിലപ്പോഴൊക്കെ നമ്മള് സന്തോഷിക്കാറുണ്ട് ചിലപ്പോള്‍ വിഷമിക്കാറുമുണ്ട്.
എന്നാല്‍ ഞാന്‍ എപ്പോഴും നിന്നെ സ്നേഹിക്കുന്നു എന്നാണ് വിവാഹച്ചടങ്ങിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. മുത്തുക്കുട്ടിക്കും റിങ്കുവിനും വിവാഹവാര്‍ഷിക ആശംസകള്‍ എന്നാണ് റിമി ചിത്രത്തിന് താഴെ കുറിച്ചത്.
muktha and rinku tomy fourth wedding anniversary
