Connect with us

പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനം എങ്ങനെയുണ്ട്?, ‘നായിക എന്റെ ഭാര്യയാണ്’ എന്ന് മുകേഷ്;

Actor

പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനം എങ്ങനെയുണ്ട്?, ‘നായിക എന്റെ ഭാര്യയാണ്’ എന്ന് മുകേഷ്;

പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനം എങ്ങനെയുണ്ട്?, ‘നായിക എന്റെ ഭാര്യയാണ്’ എന്ന് മുകേഷ്;

നർത്തകിയെന്ന നിലയിലും മുകേഷിന്റെ മുൻ ഭാര്യയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത്. ഇപ്പോൾ സിനിമയിലേയ്ക്ക് കൂടെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്‌ജേതാവായ വിഷ്ണു മോഹന്റെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയിലാണ് ദേവിക നായിക വേഷത്തിലെത്തുന്നത്.

ഇപ്പോഴിതാ ബിജു മേനോനും മേതില്‍ ദേവികയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കണ്ടിറങ്ങി മുകേഷ് നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ നല്ല ചിത്രം, അവസാനത്തെ ട്വിസ്റ്റ്‌ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് ചിത്രത്തെപ്പറ്റി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ ‘നായിക എന്റെ ഭാര്യയാണ്’ എന്നായിരുന്നു മുകേഷിന്റെ തമാശയിൽ കലർന്ന മറുപടി.

മുകേഷിന്റെ മുന്‍ ഭാര്യയാണ് നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക. ഇവരപുടെ വിവാഹവും വിവാഹമോചനവുമെല്ലാം വാർത്തയായിരുന്നു. നടി സരിതയുമായി വേർപിരിഞ്ഞ ശേഷമായിരുന്നു മേതിൽ ദേവികയെ വിവാഹം കഴിക്കുന്നത്. അതേസമയം, ചെറുപ്പം മുതൽ സിനിമയിലേയ്ക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നെങ്കിലും അതൊന്നും മേതിൽ ദേവിക സ്വീകരിച്ചിരുന്നില്ല. മലയാളത്തിൽ ഹിറ്റായി മാറിയ രണ്ട് സിനിമകളിലെ പ്രധാനപ്പെട്ട റോളിൽ ആദ്യം സംവിധായകൻ തീരുമാനിച്ചത് തന്നെയാണെന്നും താനത് നിഷേധിച്ചതാണെന്നും ദേവിക പറഞ്ഞിരുന്നു.

‘സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ടിലെത്തിയ കാബൂളിവാല എന്ന സിനിമയിലേക്ക് നായികയായി എന്നെ ക്ഷണിച്ചിരുന്നു. ആ സിനിമയിൽ പിന്നീട് ചാർമിളയാണ് നായികയായി അഭിനയിച്ചത്. അതുപോലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലേക്കും വിളിച്ചിരുന്നു. ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച കഥാപാത്രമായിരുന്നു എനിക്ക് വേണ്ടി പറഞ്ഞിരുന്നത്.

പിവി ഗംഗാധരൻ സാറാണ് എന്നെ വിളിക്കുന്നത്. അന്ന് ഞാൻ ഡാൻസിൽ എംഎ ചെയ്ത് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് വന്ന് ഓഡിഷൻ കഴിഞ്ഞ് പോകാമെന്ന് പറഞ്ഞു. അവരന്ന് പറഞ്ഞത് നടി ഭാനുപ്രിയയ്‌ക്കൊപ്പം അഭിനയിക്കാൻ നല്ലോണം ഡാൻസ് അറിയാവുന്ന ഒരാൾ വേണമെന്നാണ്.

ഓഡിഷന് വരാമോന്ന് ചോദിച്ചപ്പോൾ എനിക്ക് വർക്കുണ്ട്, പിന്നെ പഠിക്കാനും ഉണ്ടെന്ന് പറഞ്ഞു. ഇതിലൊക്കെ വന്നാൽ ഡാൻസിനും നല്ലതല്ലേ എന്നായി അവർ. അത് ഞാൻ കഷ്ടപ്പെട്ട് നേടിക്കോളാം, അതിനൊരു ഷോട്ട് കട്ട് വേണ്ടെന്ന് പറഞ്ഞ് താനത് ഒഴിവാക്കുകയായിരുന്നു എന്നുമാണ് മേതിൽ ദേവിക പറഞ്ഞത്.

അതേസമയം, മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് കഥ ഇതുവരെ എന്ന ചിത്രം. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര്‍ എഫ് ടി ആണ് ചിത്രം വിതരണം ചെയ്തത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി ജോണാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. അശ്വിൻ ആര്യൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു മോഹൻ സ്‌റ്റോറീസും ഹാരിസ് ദേശവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

More in Actor

Trending

Recent

To Top