Actor
എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോടാ? എന്നെ സിനിമയിൽ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞ് മമ്മൂട്ടി പൊട്ടിക്കരഞ്ഞു; മുകേഷ്
എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോടാ? എന്നെ സിനിമയിൽ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞ് മമ്മൂട്ടി പൊട്ടിക്കരഞ്ഞു; മുകേഷ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്.
മമ്മൂട്ടിയും മുകേഷും ഒരേകാലത്ത് സിനിമയിലേക്ക് വന്നവരാണ്. അതുകൊണ്ട് തന്നെ വർഷങ്ങളുടെ ആഴമുള്ള സൗഹൃദമാണ് ഇരുവർക്കുമിടയിൽ. ഒരിക്കൽ മമ്മൂട്ടിയെക്കുറിച്ചൊരു കഥ മുകേഷ് പറഞ്ഞത് വാർത്തയായിരുന്നു. തന്റേയും മമ്മൂട്ടിയുടേയും തുടക്കകാലത്ത് ഉണ്ടായൊരു സംഭവമാണ് മുകേഷ് പങ്കുവെക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്.
കൊല്ലത്തുള്ള എന്റെ സുഹൃത്ത് ഭദ്രൻ ബുള്ളറ്റിൽ ലൊക്കേഷനിൽ വരും. ബുള്ളറ്റ് കണ്ടാൽ മമ്മൂക്ക അതെടുത്ത് ഒരു റൗണ്ട് അടിക്കും. ഒരു ദിവസം എന്നെക്കൂടി വിളിച്ചു. അദ്ദേഹം എല്ലാകാര്യത്തിലും അൽപ്പം സ്പീഡാണ്. കാറാണെങ്കിലും ബൈക്ക് ആണെങ്കിലും. മമ്മൂക്കയ്ക്ക് നല്ലത് പോലെ ഓടിക്കാനൊക്കെ അറിയുമോ എന്ന് ഞാൻ ചോദിച്ചു.
ഇത് ഓടിക്കാൻ അറിയാവുന്നത് കൊണ്ടാണ് മേള എന്ന ചിത്രത്തിൽ അഭിനയിക്കാൻ തന്നെ കെജി ജോർജ് വിളിച്ചത്, ധൈര്യമായിട്ട് കേറിക്കോ എന്നു പറഞ്ഞു. ഒരു ദിവസം റൗണ്ട് അടിച്ചു. രണ്ടാമത്തെ ദിവസം റൗണ്ട് അടിച്ചു. മൂന്നാമത്തെ ദിവസം ഒരു വളവ് തിരിഞ്ഞപ്പോൽ സൈക്കിളുകാരനായുമായി കൂട്ടിയിടിച്ച് താഴെ വീണുവെന്നാണ് മുകേഷ് പറയുന്നത്. എന്നാൽ റോഡ് പണി നടക്കുന്നതിനാൽ മെറ്റലും ചലരുമിട്ടുണ്ടായിരുന്നു.
ചരലിന് പുറത്ത് കയറി സ്‌കിഡ് ചെയ്ത് വീണതാണെന്നാണ് മമ്മൂട്ടി തിരുത്തുന്നത്. മുഖമടിച്ചാണ് വീഴുന്നതെന്നും മമ്മൂട്ടി പറയുന്നുണ്ട്. ഞാൻ ചാടിയെഴുന്നേറ്റു. ഇദ്ദേഹത്തിന്റെ മുഖത്ത് ചെറുതായി മുറിഞ്ഞുവെന്നും മുകേഷ് പറയുന്നു. എന്നാൽ ചെറുതൊന്നുമല്ല മുഖത്തിന്റെ ഒരു സൈഡ് പോയി എന്നാണ് മമ്മൂട്ടി പറയുന്നത്. ”അതൊന്നുമില്ല ചെറിയ മുറിവാണ്.
പിന്നീട് ന്യൂഡൽഹിയിലെ ജികെയേയും, സെൻസിബിലിറ്റിയെന്നൊക്കെ പറയുന്നതും കാണുമ്പോൾ എനിക്ക് അന്നത്തെ ആ രംഗമാണ് ഓർമ്മ വരുന്നത്. ഇദ്ദേഹം എഴുന്നേറ്റിട്ട് പൊട്ടി പൊട്ടി കരയുകയാണ്. എനിക്ക് ഇനി അഭിനയിക്കാൻ പറ്റുമോടാ? എന്നെ സിനിമയിൽ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് എന്നുമാണ് മുകേഷ് ചിരിയോടെ പറയുന്നത്.
ഞാൻ എങ്ങനെയൊക്കെ സമാധാനിപ്പിക്കാൻ നോക്കിയിട്ടും മലയാളത്തിന്റെ ഈ പൗരുഷ്യം പൊട്ടിപ്പൊട്ടിക്കരയുകയാണ്. ഓരോ ഗംഭീരമായ റോളുകൾ വരുമ്പോഴും, തനിയാവർത്തനത്തിലെ ബാലഗോപാലനെ കാണുമ്പോൾ പോലും ഞാനിങ്ങനെ ചിരിക്കും. സീരിയസ് രംഗത്ത് എന്തിനാണ് ചിരിക്കുന്നതെന്ന് എല്ലാവരും ചോദിക്കും. വേറൊരു കാര്യം ആലോചിച്ച് ചിരിച്ചതാണെന്ന് ഞാൻ പറയുമെന്നും മുകേഷ് പറയുന്നു.
എന്തായാലും മമ്മൂട്ടിയുടെ ആശങ്ക വെറുതെയായി. താരത്തിൽ നിന്നും മെഗാ താരത്തിലേക്ക് മമ്മൂട്ടി വളർന്നു. കൈരളി ടിവിയുടെ ഒരു സ്‌റ്റേജ് പരിപാടിയിൽ വച്ചായിരുന്നു മുകേഷ് മമ്മൂട്ടിയുടെ കരച്ചിലിന്റെ കഥ പങ്കുവച്ചത്. മമ്മൂട്ടിയും ഒപ്പമുണ്ട്. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും മോഹൻലാലും. പിന്നീട് മുകേഷ് നിർമ്മാതാവായ കഥ പറയുമ്പോൾ എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് അദ്ദേഹത്തിന് കാൻസർ ആണെന്നതടക്കമുളള അഭ്യൂഹങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തി പരന്നത്.
അദ്ദേഹം ചെന്നൈയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും വാർത്തകൾ പ്രചരിച്ചു. ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു. ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു.
കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായമെന്നാണ് തമ്പി ആന്റണി പ്രിയ താരത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്. നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളവരാണ് തമ്പി ആന്റണിയും മമ്മൂട്ടിയും. മമ്മൂട്ടി… മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അമ്പത് വയസ് കഴിഞ്ഞാൽ പത്ത് വർഷത്തിൽ ഒരിക്കലാണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരുന്നിരിക്കണം. ഭക്ഷണ കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്ത് ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഫിഷ് ഫ്രൈ ഉൾപ്പടെ പല മീൻ വിഭവങ്ങൾ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്ക് മാറ്റിവെക്കും.
അടുത്തിരിക്കുന്നവർക്ക് കൊടുക്കാൻ ഒരു മടിയുമില്ല മമ്മൂക്കയ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടൻ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷണരീതി. ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്… കേട്ടിടത്തോളം ഒന്നും പേടിക്കാനില്ലെന്ന് തന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായമെന്നും കേട്ടു.
ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപത് വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നായിരുന്നു തമ്പി ആന്റണിയുടെ കുറിപ്പ്.
സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്ന വാക്കുകളും വൈറലായിരുന്നു. ഇക്കഴിഞ്ഞ ദിവസം എന്റെയൊരു അകന്ന ബന്ധു എന്നെ വിളിച്ചു ചോദിച്ചു മമ്മൂക്കയ്ക്ക് എന്താണ് സംഭവിച്ചത്. ഞാൻ പറഞ്ഞു എന്ത് സംഭവിക്കാനെന്ന്. എന്തോ ക്യാൻസർ ആണ്, അസുഖമാണ് എന്നൊക്കെ പറയുന്നു. മമ്മൂക്ക മരിച്ചുപോവുമോ? എന്നും ചോദിച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മരിച്ചുപോവും. അവിടെ നിന്ന് അയ്യോ എന്ന് ശബ്‌ദം കേട്ടു. ഞാൻ ചോദിച്ചു എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന്.
ചേട്ടൻ എന്താ ഈ പറയുന്നത്? മമ്മൂക്ക മരിച്ചുപോവുമെന്നോ.. ഞാൻ ചോദിച്ചു താൻ മരിക്കില്ലേ, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്വബോധം വീണ്ടുകിട്ടിയത്. അത് ശരിയാണ്, പക്ഷേ ഇപ്പോഴത്തെ അവസ്ഥയും അസുഖവും എന്താണ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞു, സുഹൃത്തേ പലരും പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ. സിനിമാ രംഗത്തെ അദ്ദേഹവുമായി അടുത്തിടപഴകുന്ന പലരുമായും ഞാൻ ബന്ധപ്പെട്ടിരുന്നു.
രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. അത് പറഞ്ഞപ്പോൾ ആ പയ്യന് ആശ്വാസമായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണവും ശരിയായ വാർത്തയും ഒക്കെ പ്രചരിക്കുന്നത്. മറ്റൊരു അച്ചടി മാധ്യമത്തിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയില്ല.
മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.
ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല. എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ്.
85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോൺ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളിൽ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴും ആരോഗ്യം സിനിമ എന്നിവയിൽ ശ്രദ്ധാലുവായിരുന്നു.
ഈ പ്രായത്തിലും വ്യായാമം ചെയ്യുകയും ആരോഗ്യം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മമ്മൂട്ടിയെ കണ്ട് പഠിക്കെന്ന്. അദ്ദേഹത്തിന്റെ അസുഖത്തിൽ സങ്കടപ്പെടുക ഫാൻസ് മാത്രമായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി ആകർഷിച്ചിട്ടുള്ള ആരുമാവാം. ഈ വാർത്ത വന്നതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം മമ്മൂട്ടിയുടെ ലക്ഷക്കണക്കായ ആരാധകർ, അവരുടെ പ്രാർത്ഥനകളാൽ മമ്മൂട്ടി സുഖം പ്രാപിച്ചുവരും.
മോഹൻലാലിനെ നോക്കൂ. അദ്ദേഹം ശബരിമലയിൽ വഴിപാട് ചെയ്‌തു. ഒരിക്കലും പൊതുജനം അറിയണം എന്ന് കരുതി അദ്ദേഹം ചെയ്‌ത കാര്യമല്ല അത്. എന്നാൽ ആരോ അടുത്ത സുഹൃത്തുക്കളോ മറ്റോ ആ റസീറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അത് വൈറലായി. മോഹൻലാലിന്റെ ദർശനത്തിന്റെ വീഡിയോ ഒക്കെ വൈറലായി.
മോഹൻലാൽ സ്നേഹപൂർവ്വം എന്റെ ഇച്ചാക്കയ്ക്ക് വേണ്ടി, എന്റെ ഭാര്യക്ക് വേണ്ടി ആണ് ഞാൻ മലകയറിയത് എന്ന് പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സാധാരണ ജനങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രാർത്ഥന ഉണ്ടല്ലോ അതും മമ്മൂട്ടിക്ക് ഫലിക്കട്ടെ. രോഗം എന്ന് പറയുന്നത് ഒരിക്കലും പാപമല്ലല്ലോ. രോഗം എന്നത് ഒരു വ്യക്തിക്ക് സ്വാഭാവികമാണ് എന്നും അദ്ദേഹം പറയുന്നു.
