Malayalam Breaking News
കമന്റിട്ടയാളുടെ അച്ഛന് വിളിച്ചെന്നു പ്രചരണം – വെളിപ്പെടുത്തലുമായി മുകേഷ് !
കമന്റിട്ടയാളുടെ അച്ഛന് വിളിച്ചെന്നു പ്രചരണം – വെളിപ്പെടുത്തലുമായി മുകേഷ് !
By
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച മുകേഷിന്റെ ഫേസ്ബുക്ക്ക മന്റ്റ് ആണ് . മുകേഷ് എം എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രത്തിന് താഴെ കിളവന്മാർ എങ്ങോട്ടാ എന്നൊരാൾ കമന്റ്റ് ചെയ്തു . അതിനു മുകേഷ് മറുപടി നൽകിയെന്ന രീതിയിൽ വലിയ പ്രചാരങ്ങൾ നടന്നിരുന്നു.
ഞങ്ങളുടെ പഴയ സുഹൃത്ത് ഹംസാക്കയെ കാണാൻ പോകുകയാണെന്ന് ആയിരുന്നു കമന്റ് . നിമിഷ നേരം കൊണ്ട് ഈ കമന്റ്റ് വൈറലായി . മുകേഷ് അച്ഛന് വിളിച്ചു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ആ അക്കൗണ്ട് തന്റേതല്ലെന്നു വെളിപ്പെടുത്തിയിട്ടിരിക്കുകയാണ് മുകേഷ്.
തന്റെ നിലപാടനുസരിച്ച് താന്‍ അത്തരത്തില്‍ സംസാരിക്കില്ല. പോസ്റ്റിട്ടിരിക്കുന്നത് തന്റെ ഔദ്യോഗിക പേജിലല്ല. അത് വ്യാജമാണ്. മുകേഷ് മാധവന്‍ എന്നുള്ളതാണ് തന്റെ അക്കൗണ്ടെന്നും മുകേഷ് അറിയിച്ചു.
അതേസമയം, കമന്റിട്ടയാളുടെ അച്ഛന് മുകേഷ് വിളിച്ചുവെന്ന തരത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഏഴ് മണിക്കൂര്‍ മുന്‍പിട്ട പോസ്റ്റ് പതിമൂവായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു. രണ്ടായിരത്തിലധികം പേരാണ് പോസ്റ്റിന് കമന്റിട്ടത്.
mukesh about facebook comment controversy