ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ. വീട്ടുകാരും തനിക്ക് വോട്ടു ചെയ്യുന്നത് ആദ്യമാണെന്ന് മുകേഷ് പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുകേഷ്.
രാവിലെ മുതല്‍ കാണുന്ന നീണ്ട ക്യൂ ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുകേഷ് പറഞ്ഞു. ഒരു ബൂത്തിലും ആളു കുറവില്ല. അതു തന്നെ ശുഭപ്രതീക്ഷയാണ്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നു തന്നെയാണ് കരുതുന്നത് എന്നും മുകേഷ് പറഞ്ഞു.
കലാകാരനില്‍ നിന്ന് രാഷ്ട്രീയ നേതാവിലേക്ക് എന്ന ചോദ്യത്തിന് അതൊന്നും ആര്‍ക്കും ഇഷ്ടപ്പെടുന്നില്ലെന്നും കലാകാരന് എന്ന് പറഞ്ഞു അവഹേളിക്കുകയാണെന്നും മുകേഷ് പറഞ്ഞു. മാനസികമായി അത് വിഷമം ഉണ്ടാകുന്നു. തത്കാലം രാഷട്രീയമായി തന്നെ നില്ക്കട്ടെ’ എന്നാണ് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....