ലൊക്കേഷൻ വിശേഷങ്ങളുമായി മൂകത കണ്മണിയെ മിസ് ചെയ്യുന്നു എന്ന് ആരാധകർ
ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത ജോര്‍ജ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മുക്ത വെള്ളിത്തിരയ്ക്ക് പ്രിയങ്കരിയായി. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കുഞ്ഞുമകള്‍ കണ്മണിയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.
നമ്മളെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് മുക്ത. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മുക്ത പങ്കിടാറുണ്ട്. ഒരു മണിക്കൂറോളം സമയമെടുത്താണ് മേക്കപ്പ് ചെയ്യുന്നത്. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് മുക്ത നമ്മളില്‍ എത്തുന്നത്. അതിരാവിലെ എഴുന്നേറ്റ് മേക്കപ്പൊക്കെ ചെയ്ത് മുടിയൊക്കെ സെറ്റ് ചെയ്ത് വെച്ചാണ് ലൊക്കേഷനിലേക്ക് പോവുന്നത്. കൂടത്തായി മുതല്‍ കൂടെയുള്ളയാളാണ് ലിസി ചേച്ചി. ചേച്ചി തന്നെയാണ് ഇപ്പോഴും എനിക്ക് ഹെയര്‍ സെറ്റാക്കി തരുന്നത്. സിനിമയിലൂടെയാണ് ചേച്ചി തുടങ്ങിയത്. സീരിയലില്‍ ആദ്യം വര്‍ക്ക് ചെയ്യുന്നത് എന്നോടൊപ്പമാണ്. എന്റെ അമ്മയാണോ എന്നാണ് എല്ലാവരും ചേച്ചിയോട് ചോദിക്കാറുള്ളത്.
ലൊക്കേഷനിലെത്തിയതിന് ശേഷമുള്ള കാര്യങ്ങളുടെ വീഡിയോയും മുക്ത പങ്കുവെച്ചിരുന്നു. രാവിലെ കഴിച്ച ഭക്ഷണവും ഉച്ചക്കത്തെ ഫുഡുമെല്ലാം മുക്ത വീഡിയോയില്‍ കാണിച്ചിരുന്നു. സീരിയലിന്റെ ഡയറക്ടറിനെയും മുക്ത പരിചയപ്പെടുത്തിയിരുന്നു. പെട്ടെന്നാണ് ഞാന്‍ അദ്ദേഹത്തോട് വീഡിയോയില്‍ വരാമോയെന്ന് ചോദിച്ചത്. സീരിയലിനെക്കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ് വന്നോണ്ടിരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികളുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥയാണ്. ബാക്ക് ഗ്രൗണ്ടായി മറ്റൊരു സ്റ്റോറിയും കാണിക്കുന്നു. എല്ലാം പുതിയതാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് നല്ല ടെന്‍ഷനായിരുന്നു. അരുണ്‍ ചേട്ടനേയും കൂടെ വീഡിയോയില്‍ കാണിക്കണമെന്ന് വിചാരിച്ചിരുന്നു. പാരിജാതത്തിലെ ജെപി എന്നാണ് ആളുകള്‍ ഇപ്പോഴും അരുണിനെ വിളിക്കുന്നത്.
ഒരുദിവസം എത്ര എപ്പിസോഡ് എടുക്കുമെന്നൊക്കെ ചോദിക്കാറുണ്ട്. അതിന് ചില കണക്കും കാര്യങ്ങളുമൊക്കെയുണ്ട്. എന്നാലേ അതിന് അനുസരിച്ച് കാണിക്കാനാവൂ. കട്ട് പറയുമ്പോള്‍ ഞങ്ങള്‍ എവിടെയെങ്കിലും പോയിരിക്കാറുണ്ട്. ഇവരെല്ലാം മുഴുവന്‍ സമയവും വര്‍ക്കിലാണ്. പാഷനായത് കൊണ്ട് സമയമൊന്നും നമ്മളറിയാറേയില്ലെന്നായിരുന്നു സംവിധായകന് പറഞ്ഞത്. വീഡിയോയില്‍ കണ്മണിയെ ശരിക്കും മിസ് ചെയ്തെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
