കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും ആണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുകേഷ്. വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ പക്കലിലുണ്ടെന്നും മുകേഷ് പറഞ്ഞു. സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് മുകേഷിന്റെ വിശദീകരണം.
വാർത്ത കണ്ട് ഞാൻ ഞെട്ടിയിരിക്കുകയാണ്. ഇത് കെട്ടിച്ചമച്ച കേസാണെന്ന് തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ പക്കലുണ്ട്. എന്നോട് ദേഷ്യമുള്ള ഒരു വ്ലോഗർ അല്ലെങ്കിൽ ഒരുകൂട്ടം വ്ലോഗേഴ്സ് ചേർന്ന് നടത്തിയ ആരോപണമാണിത്. എന്റെ പക്കലുള്ള തെളിവുകൾ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഞാൻ ഒരിടത്തും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്. അന്വേഷണവുമായി സഹകരിക്കും”.
ആയിരത്തിലധികം ഉദ്ഘാടനങ്ങൾ ചെയ്ത് ലോകറെക്കോർഡുള്ള ആളാണ് ഞാൻ. രണ്ടായിരത്തിലധികം ബ്രാൻഡ് കൊളാബറേഷനും ചെയ്തിട്ടുണ്ട്. പക്ഷേ, എനിക്കെതിരെ ആരോപണങ്ങൾ പറയുന്ന വ്ലോഗർക്കോ വ്ലോഗർമാർക്കോ അവസരം കിട്ടാത്തതിലുള്ള അസൂയ. അത് എന്റെ കുറ്റമല്ല. ഞാനൊരു ബിസിനസുകാരനാണ്. സോഷ്യൽമീഡിയയിൽ എനിക്കെതിരെ ക്യാമ്പയിൻ നടന്നിട്ടുണ്ട്. അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മുകേഷ് എം നായർ പറഞ്ഞു.
കോവളം പൊലീസ് ആണ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോവളത്തെ റിസോർട്ടിൽ വച്ച് കഴിഞ്ഞ ഒന്നര മാസം മുൻപാണ് ചിത്രീകരണം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ചിത്രീകരണത്തിനായി എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അർദ്ധ ന ഗ്ന ഫോട്ടോ എടുക്കുകയും പിന്നീട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.
ഇത് കുട്ടിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചുവെന്നും മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് വ്ലോഗർ മുകേഷ് നായർക്കെതിരേ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്