Malayalam
ദീപാവലി ആഘോഷം പൊടിപൊടിച്ചു, പക്ഷെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! താരദമ്പതികളുടെ പുതിയ വീഡിയോ പുറത്ത്
ദീപാവലി ആഘോഷം പൊടിപൊടിച്ചു, പക്ഷെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! താരദമ്പതികളുടെ പുതിയ വീഡിയോ പുറത്ത്
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപെട്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. പ്രണയവിവാഹമല്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. അടുത്തിടെയാണ് മൃദുല ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കുഞ്ഞ് വിശേഷങ്ങൾ പോലും പങ്കിടാറുണ്ട്.
ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട വീഡിയോ ആണ് താര ദമ്പതികള്‍ ഏറ്റവും ഒടുവില്‍ തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി പങ്കുവച്ചത്. ആഘോഷത്തിന് ഇടയില്‍ വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതും വ്ളോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്തുള്ള മൃദുലയുടെയും യുവയുടെയും പുതിയ വീട്ടില്‍ വച്ചായിരുന്നു ദീപാവലി ആഘോഷം. മൃദുലയുടെ അമ്മയും അച്ഛനും അനിയത്തിയും അനിയത്തിയുടെ ഭര്‍ത്താവും അവരുടെ കുഞ്ഞും എല്ലാം ആഘോഷത്തില്‍ പങ്കെടുത്തു. കുഞ്ഞു കുഞ്ഞ് മത്സരങ്ങളിലൂടെയും ക്വിസ് പ്രോഗ്രാമുകളിലൂടെയും ഒക്കെയാണ് ആഘോഷം മുന്നോട്ട് പോയത്.
ചിരാത് കത്തിയ്ക്കുന്ന മത്സരമായിരുന്നു ആദ്യം. അതില്‍ മൃദുല വിജയിച്ചു. ദീപാവലി സ്വീറ്റ്സ് കഴിച്ചതിന് ശേഷം ദീപാവലി സംബന്ധിച്ച ക്വിസ് പ്രോഗ്രാം നടന്നു. പാര്‍വ്വതിയാണ് അതില്‍ ജയിച്ചത്. അതിനിടയില്‍ അമ്മയുടെ രസകരമായ കമന്റുകളും തമാശയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് എല്ലാം ചുക്കാന്‍ പിടിയ്ക്കുന്നത് യുവ തന്നെയാണ്.
ഏറ്റവും ഒടുവിലാണ് പടക്കങ്ങള്‍ പൊട്ടിച്ചു തുടങ്ങിയത്. കുഞ്ഞു മക്കള്‍ ഉള്ളതിനാല്‍ അധികം ശബ്ദത്തില്‍ പൊട്ടുന്ന പടക്കങ്ങള്‍ ഒന്നും ഉപയോഗിച്ചില്ല. എന്നിട്ടും അപകട സാധ്യത കൂടുതലായിരുന്നു. മുകളില്‍ പോയി പൊട്ടുന്ന പടക്കത്തിനാണ് ആദ്യം തീ കൊടുത്തത്. എന്നാല്‍ അത് നേരെ അപ്പുറത്തെ പറമ്പിലേക്കാണ് പോയി വീണത്. തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
പടക്കങ്ങള്‍ പലതും ചീറ്റിപ്പോയി. നാല് തറ ചക്രങ്ങള്‍ പരാജയമായിരുന്നു. അതിലൊരു തറ ചക്രത്തിന് അച്ഛന് തീ കൊടുത്തും അത് പൊട്ടിതെറിക്കുകയാണ് ഉണ്ടായത്. എന്ത് തന്നെയായാലും കളി ചിരിയും തമാശകളും സ്നേഹവും കൂട്ടായ്മയും നിറഞ്ഞ ദീപാവലി ആഘോഷമായിരുന്നു മൃദുലയുടെയും യുവയുടെയും
