മൃദുലയ്ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ നടത്തി, അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്കൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് യുവ, ധ്വനി ബേബി പൊതുവെ സയലന്റാണെന്ന് മൃദുല
മൃദുലയ്ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ നടത്തി, അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്കൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് യുവ, ധ്വനി ബേബി പൊതുവെ സയലന്റാണെന്ന് മൃദുല
മൃദുലയ്ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുൻപ് മുന്നൊരുക്കങ്ങൾ നടത്തി, അതുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്കൊണ്ട് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്ന് യുവ, ധ്വനി ബേബി പൊതുവെ സയലന്റാണെന്ന് മൃദുല
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുലയും യുവ കൃഷ്ണയും. ഗർഭിണിയായതോടെയാണ് മൃദുല അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. യുവ ഇപ്പോഴും സീരിയലുകളിൽ സജീവമാണ്. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ധ്വനി എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.
ഇപ്പോഴിത ജീവിതത്തിലെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. മൃദുലയ്ക്കൊപ്പം ലേബർ റൂമിൽ കയറിയപ്പോഴുണ്ടായ അനുഭവം അടക്കം ഒരു അഭിമുഖത്തിൽ യുവയും മൃദുലയും പങ്കുവെച്ചു. ‘ധ്വനി ബേബി വന്നതിന് ശേഷം മൃദുലയ്ക്ക് നന്നായി ക്ഷമ വന്നു. പിന്നെ കൂടുതലും കാര്ട്ടൂണുകള് കാണാന്‍ തുടങ്ങി’ എന്നാണ് യുവ പറയുന്നത്.
വേറിട്ട രീതിയില്‍ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന മൃദുലയെ യുവ അനുകരിച്ച് കാണിക്കുകയും ചെയ്തു. അതേസമയം അത്തരത്തിൽ പാടിയാല്‍ മാത്രമെ ധ്വനി ഉറങ്ങൂവെന്നും അച്ഛന് എത്ര എടുത്ത് നടന്നാലും ധ്വനി ഉറങ്ങി കൊടുക്കില്ലെന്ന് മൃദുല പറഞ്ഞു. ‘ഞാൻ ഡെലിവറിക്ക് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഒന്നും ഏട്ടന് യാതൊരു തര ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഡെലിവറി അടുത്ത സമയത്ത് ഞാന്‍ ഹോസ്പിറ്റലില്‍ പോവുകയാണ് എന്ന് പറഞ്ഞാലും വിളിച്ചുപോലും നോക്കില്ല. നീ പോയി നോക്കിയിട്ട് വിളിക്കൂ എന്ന് പറയും.
ഡെലിവറിയ്ക്ക് വേണ്ടി മൃദുലയ്ക്കൊപ്പം ലേബര്‍ റൂമിലേക്ക് കയറുന്നതിന് ഞാൻ അതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഡെലിവറിയുമായി ബന്ധപ്പെട്ട വീഡിയോകള്‍ എല്ലാം കണ്ടത്കൊണ്ട് വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല.’ ‘മൃദുലയ്ക്ക് പെയിന്‍ വന്നപ്പോള്‍ മുതല്‍ കൂടെ തന്നെ ഉണ്ടായിരുന്നു. ലേബര്‍ റൂമിലേക്ക് കയറിയപ്പോള്‍ ഡോക്ടര്‍ക്ക് ഒരു സഹായി എന്നപോലെയാണ് നിന്നത്. യാതൊരു തര മൂഡ് സ്വിങ്സും എനിക്ക് ഉണ്ടായിരുന്നില്ല’ യുവ പറഞ്ഞു.
എല്ലാവരും പറയും പോലെ പ്രസവം കഴിഞ്ഞ ശേഷം വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ധ്വനി ബേബി പൊതുവെ സയലന്റാണ്. വാശി പിടിച്ച് കരച്ചിലോ ഉറങ്ങാതെ ഇരിക്കുന്നതായോ ഉള്ള അവസ്ഥകളൊന്നും ഇല്ല. ഏത് സാഹചര്യത്തിലും സെറ്റ് ആണ്.’ ‘പ്രസവിച്ച് 36ആം ദിവസം അഭിനയിക്കുകയും ചെയ്തു. അതുമായി എല്ലാം കുഞ്ഞ് സഹകരിച്ചു യുവയും മൃദുലയും പറഞ്ഞു. ഞാൻ ഇനി അടുത്ത മാസത്തോടെ കരിയറിലേക്ക് തിരിച്ച് കയറും. ആദ്യത്തെ ഷോ സ്റ്റാര്‍ മാജിക്കിന് വേണ്ടിയാണ്. കുഞ്ഞിനൊപ്പമാണ് പങ്കെടുക്കുന്നത്’ മൃദുല കൂട്ടിച്ചേർത്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...