Malayalam
മണിച്ചിത്രത്താഴ് സീരിയലാകുന്നു
മണിച്ചിത്രത്താഴ് സീരിയലാകുന്നു
Published on
ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മിനിസ്ക്രീനിലേക്ക്. സീരിയല്‍ നിര്‍മ്മാതാവ് ഭാചച്ചിത്ര ജയകുമാറാണ് മണിച്ചിത്രത്താഴ് സീരിയലാക്കുന്നത്.
”മലയാളികളുടെ ചോരയിലലിഞ്ഞ ചിത്രമാണ് മണിച്ചിത്രത്താഴ്. കുറേക്കാലമായി ഈ പ്രൊജക്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളില്‍ ചിത്രീകരണം ആരംഭിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ട്. കൊല്‍ക്കത്ത, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിക്കേണ്ടതുണ്ട്” എന്ന് ജയകുമാര്‍ ഒരു മാധ്യമത്തോട് പറഞ്ഞു.
മലയാളത്തിന് പുറമെ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ചന്ദ്രമുഖി എന്ന പേരില്‍ തമിഴിലും തെലുങ്കിലും എത്തിയ ചിത്രം ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും റിലീസ് ചെയ്തു.
Continue Reading
You may also like...
