Connect with us

മെഹന്തി അണിയിച്ച് സുരേഷ് ഗോപി, തെങ്ങോലപ്പൊൻ മറവിൽ… ”മേ ഹൂം മൂസ” പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സുരേഷേട്ടനങ്ങെടുക്കുവാ, എല്ലാ പാട്ടിനും നല്ല മൊഞ്ച്, പടം കളറാകുമെന്ന് പ്രേക്ഷകർ, ചിത്രം തിയേറ്ററുകളിലേക്ക്

Malayalam

ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സുരേഷ് ഗോപി ചിത്രം ‘മേ ഹും മൂസ’ യിലെ പുതിയ വീഡിയോ ഗാനം റിലീസായി. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്ന് ശ്രീനാഥ് ശിവശങ്കരൻ തന്നെ ആലപിച്ച ” തെങ്ങോലപ്പൊൻ മറവിൽ…”എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റീലിസായത്. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് വീഡിയോ ഗാനവും ഏറ്റെടുത്തത്.

മൊത്തത്തിൽ ട്രീസർ കണ്ടതു മുതൽ ആവേശമാണ് ഈ മൂവി കാണാൻ, ഏതായാലും ഒരു കാര്യം ഉറപ്പായി നിരാശപ്പെടുത്തില്ല. പിന്നെ വെള്ളിമൂങ്ങ പോലെയുള്ള ഹിറ്റ് സിനിമയുടെ സംവിധായകനിൽ നിന്ന് മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കാം എന്ന് പ്രതീക്ഷയുമുണ്ട്, 30 വരെ കാത്തിരിക്കാം, വേറെ പറയാനൊന്നൂല്ല, കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സുരേഷേട്ടനങ്ങെടുക്കുവ , മൂസയിലെ എല്ലാ പാട്ടിനും നല്ല മൊഞ്ച്, ഇത് പടം കളറാവും തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോ ഗാനത്തിന് താഴെ പ്രേക്ഷകർ കുറിക്കുന്നത്.

വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കി ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. ആയിരത്തിത്തൊള്ളായിരത്തില്‍ തുടങ്ങി, രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മലപ്പുറത്തുകാരന്‍ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിന്റെ പ്രതീകമാണ്. ഇന്ത്യന്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ‘മേ ഹും മൂസ’ ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ജിബു ജേക്കബ്ബ് അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയ്ക്ക് പുറമെ സൈജു കുറുപ്പ്, സലിംകുമാര്‍, സുധീർ കരമന,ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്,ജുബിൽ രാജൻ പി ദേവ്,കലാഭവൻ റഹ്മാൻ, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷരീഖ്, സ്രിന്ദ,വീണ നായർ,അശ്വനി, സാവിത്രി,ജിജിന, തുടങ്ങിയവരാണ്ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിര്‍വ്വഹിക്കുന്നു. തിരക്കഥ- റൂബേഷ് റെയിന്‍, ഗാന രചന- സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍, സംഗീതം- ശ്രീനാഥ് ശിവശങ്കരന്‍, എഡിറ്റര്‍- സൂരജ് ഇ. എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, കല- സജിത്ത് ശിവഗംഗ, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, മേക്കപ്പ്- പ്രദീപ് രംഗന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് ഭാസ്‌കര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബോബി,

ഷബില്‍, സിന്റോ, സ്റ്റില്‍സ്- അജിത് വി ശങ്കര്‍, ഡിസൈനര്‍- ആസ്‌തെറ്റിക് കുഞ്ഞമ്മ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സഫി ആയൂര്‍. സെപ്റ്റംബര്‍ 30 ന് തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ’ പ്രദർശനത്തിനെത്തുന്നു .

More in Malayalam

Trending

Recent

To Top