Bollywood
വിക്രം ‘വേദ’ യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്, നൂറില്‍പരം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നു
വിക്രം ‘വേദ’ യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്, നൂറില്‍പരം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നു

വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്. നൂറില്‍പരം രാജ്യങ്ങളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.22 യൂറോപ്യന്‍ രാജ്യങ്ങളിലും 27 ആഫ്രിക്കന്‍ രാജ്യങ്ങളിലും ചിത്രമെത്തും. കൂടാതെ ആസ്ട്രേലിയ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ജപ്പാന്, റഷ്യ, പനാമ, പെറു തുടങ്ങിയ രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 30നാണ് ചിത്രം എത്തുക.
ഹൃത്വിക് റോഷന്, സെയ്ഫ് അലി ഖാന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.
തമിഴില്‍ വിജയ് സേതുപതിയും മാധവനും അവതരിപ്പിച്ച വേദ, വിക്രം എന്നീ കഥാപാത്രങ്ങളാകുന്നത് ഹൃഥ്വികും സെയ്ഫ് അലി ഖാനുമാണ്. വിക്രം വേദ തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്.
ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....