Movies
ബിഗ് ബോസ് താരം ഷിജുവിന്റെ സിനിമ ഒടിടിയിലേക്ക്
ബിഗ് ബോസ് താരം ഷിജുവിന്റെ സിനിമ ഒടിടിയിലേക്ക്
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിജു. ബിഗ് ബോസ് ഷോയിലൂടെയാണ് നടനെ കൂടുതൽ അടുത്തറിഞ്ഞ് തുടങ്ങിയത്.
ഷിജുവിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘ഹിഡിംബ’ ഒടിടിയിലേക്ക്. ആഹായില്‍ ‘ഹിഡിംബ’യുടെ സ്ട്രീമിംഗ് 10നാണ്. അനീല്‍ കണ്ണെഗാന്തി സംവിധാനം ചെയ്‍ത ചിത്രത്തില്‍ അശ്വിൻ ബാബു നായകനായി എത്തിയപ്പോള്‍ നന്ദിത ശ്വേതയായിരുന്നു നായികയായി വേഷമിട്ടത്. ബി രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വികാസ് ബഡിസയാണ് സംഗീത സംവിധാനം.
വളരെ സാങ്കേതികപരമായി മികച്ച ക്രൈം ചിത്രമാണ് ‘ഹിഡിംബ’ എന്നായിരുന്നു റിലീസായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങള്‍. മികച്ച പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റേത്. കൊവിഡാനന്തര കാലത്തെ വളരെ മികച്ച ത്രില്ലര്‍ ചിത്രമാണ് ഇത്. വളരെ വ്യത്യസ്‍തമായ ഒരു പ്രമേയമാണ് ചിത്രത്തിന്റേത് എന്നും അഭിപ്രായങ്ങളുണ്ടാകുന്നു. ‘ഹിഡിംബ’ ഒരു എൻഗേജിംഗ് ത്രില്ലര്‍ ചിത്രം ആണെന്നാണ് പൊതുവേയുള്ള അഭിപ്രായങ്ങള്‍.
‘ഇഷ്‍ടമാണ് നൂറുവട്ടം’ എന്ന ചിത്രമാണ് ഷിജുവിനെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. ചിത്രത്തിലെ നായകൻ ആയിരുന്നു ഷിജു. പിന്നീട് ‘കാലചക്രം’, ‘സിദ്ധാർത്ഥ’, ‘വാചാലം’, ‘പോളിടെക്നിക്’, ‘ഡോൾഫിൻ ബാർ’, ‘കസിൻസ്’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടി’യും തുടങ്ങി ധാരാളം മലയാള സിനിമകളുടെ ഭാഗമായ ഷിജു തെന്നിന്ത്യൻ ഭാഷകളിലെ ഹിറ്റുകളില്‍ വേഷമിട്ടു. 1996ൽ ‘മഹാപ്രഭു’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻവേഷം കരിയറിൽ മികച്ച അവസരങ്ങളിലേക്ക് ഷിജു എ ആറിനെ എത്തിക്കുകയും ഒരിടവേള കഴിഞ്ഞ് സീരിയലിലും പ്രധാന വേഷങ്ങള്‍ തേടിയെത്തുകയും ചെയ്‍തു.
