Connect with us

”വിനായകന്റെ സിനിമ..” ജയിലർ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Movies

”വിനായകന്റെ സിനിമ..” ജയിലർ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

”വിനായകന്റെ സിനിമ..” ജയിലർ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

‘ജയിലർ’ സിനിമയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പറ്റി കുറിച്ചത്. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു

“ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്‍റും.

രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ജയിലറില്‍ വര്‍മ്മ എന്ന പ്രതിനായ വേഷത്തില്‍ ആണ് വിനായകന്‍ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിന്‍റെ കോമഡിക്കും കയ്യടി ഏറെയാണ്. മുത്തുവേല്‍ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വര്‍മ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള കുതിപ്പിലാണ് ജയിലര്‍ ഇപ്പോള്‍.

More in Movies

Trending

Recent

To Top