Connect with us

‘ത്രിശങ്കു’ ഒടിടിയിലേക്ക്

Movies

‘ത്രിശങ്കു’ ഒടിടിയിലേക്ക്

‘ത്രിശങ്കു’ ഒടിടിയിലേക്ക്

അന്ന ബെൻ, അർജുൻ അശോകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ അച്യുത് വിനായകൻ സംവിധാനം ചെയ്ത ‘ത്രിശങ്കു’ ഒടിടിയിലേക്ക്. ജൂൺ 23 മുതൽ നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മേയ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

സിനിമയുടെ പേരുപോലെ തന്നെ പ്രധാന കഥാപാത്രങ്ങള്‍ ‘ത്രിശങ്കു’വിലാകുന്ന സാഹചര്യങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. മനോഹരമായ ഒരു പ്രണയവും സമാന്തരമായുള്ള ഒരു പ്രണയ തകര്‍ച്ചയുമെല്ലാം ചിത്രം പറയുന്നുണ്ട്.

ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. അന്ധാധൂൻ, മോണിക്ക ഒ മൈ ഡാർലിംഗ് തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിച്ച ചിത്രമാണ് ‘ത്രിശങ്കു’. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് ഒപ്പം ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരും നിർമാണപങ്കാളികൾ ആയിട്ടുണ്ട്.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റിംഗ് രാകേഷ് ചെറുമഠവും സംഗീതം ജെകെയും നിർവ്വഹിച്ചു. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈനർ.

More in Movies

Trending

Recent

To Top