Movies
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ; മികച്ച രണ്ടാമത്തെ ചിത്രം ‘സൗദി വെള്ളക്ക’
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ; മികച്ച രണ്ടാമത്തെ ചിത്രം ‘സൗദി വെള്ളക്ക’
Published on
ഉര്‍വശി തിയേറ്റര്‍സിന് വേണ്ടി സന്ദീപ് സേനന് നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ഗോവയില്‍ നടന്ന ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടെ നിരവധി ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം തിയേറ്ററിലും ഒ.ടി.ടിയിലും പ്രേഷക പ്രശംസ നേടിയിരുന്നു. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞെടുത്തിരിക്കുകയാണ്
കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകളെയും അതിന് പിന്നാലെ നടന്ന് തീരുന്ന ജീവിതങ്ങളെയും അവതരിപ്പിച്ച ചിത്രമാണ് സൗദി വെള്ളക്ക.
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമയില്‍ ICFT യുനെസ്കോ ഗാന്ധി മെഡല്‍ അവാര്‍ഡിന് പരിഗണിച്ച മലയാള ചിത്രം കൂടിയാണ് സൗദി വെള്ളക്ക.
ദേവി വര്‍മ്മ, ലുക്മാന് അവറാന്, ബിനു പപ്പു, ഗോകുലന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഛായാഗ്രഹണം -ശരണ്‍ വേലായുധന്, എഡിറ്റിങ് -നിഷാദ് യൂസഫ്, സംഗീതം -പാലീ ഫ്രാന്‍സിസ്. പി.ആര്.ഒ -മഞ്ജു ഗോപിനാഥ്.
ഒരു സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ...
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....
ഐ.ടി. പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം,...
പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ...
നടിയും അവതാരകയുമായ സ്വാസിക വിജയ് വീണ്ടും വിവാഹിതയായി. കഴിഞ്ഞ വർഷമായിരുന്നു ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ...