മലയാള സിനിമാ മേഖലയില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനാകാതെ മുടങ്ങിക്കിടപ്പുണ്ട്… പക്ഷേ ഈ സിനിമ അങ്ങനെ കിടക്കേണ്ടതല്ല, അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തത്; ലിസ്റ്റിന് സ്റ്റീഫന്‍
മലയാള സിനിമാ മേഖലയില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനാകാതെ മുടങ്ങിക്കിടപ്പുണ്ട്… പക്ഷേ ഈ സിനിമ അങ്ങനെ കിടക്കേണ്ടതല്ല, അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തത്; ലിസ്റ്റിന് സ്റ്റീഫന്‍
മലയാള സിനിമാ മേഖലയില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനാകാതെ മുടങ്ങിക്കിടപ്പുണ്ട്… പക്ഷേ ഈ സിനിമ അങ്ങനെ കിടക്കേണ്ടതല്ല, അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തത്; ലിസ്റ്റിന് സ്റ്റീഫന്‍
ഒരുപാട് നിയക്കുരുകള് മറികടന്നാണ് രാജീവ് രവി-നിവിന്‍ പോളി ചിത്രം ‘തുറമുഖം’ നാളെ റിലീസിന് ഒരുങ്ങുന്നത്. മൂന്നാല് തവണ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചെങ്കിലും തിയേറ്ററുകളില്‍ എത്തിയിരുന്നില്ല. ഒടുവില്‍ സിനിമ ലിസ്റ്റിന് സ്റ്റീഫന്‍ ഏറ്റെടുത്തതോടെയാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്.
ഇപ്പോഴിതാ തുറമുഖം’ സിനിമ ഏറ്റെടുത്തതിന് പിന്നിലെ കാരണം പറഞ്ഞിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. സിനിമ റിലീസ് ചെയ്യാന്‍ ഒരുപാട് നിയമകുരുക്കുകള് അഴിക്കേണ്ടി വന്നു. തുറമുഖം പോലെ മികച്ചൊരു ചിത്രം മുടങ്ങിക്കിടക്കാന്‍ പാടില്ല എന്നു തോന്നിയതു കൊണ്ടാണ് ഈ സിനിമ ഏറ്റെടുത്തത് എന്നാണ് ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നത്.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ലിസ്റ്റിന് സംസാരിച്ചത്. മലയാള സിനിമാ മേഖലയില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യാനാകാതെ മുടങ്ങിക്കിടപ്പുണ്ട്. പക്ഷേ ഈ സിനിമ അങ്ങനെ കിടക്കേണ്ടതല്ല, അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തത്.
ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതിനേക്കാള്‍ ഒരുപാട് കഷ്ടപ്പെട്ട് റിലീസ് ചെയ്ത ഒരു സിനിമയാണിത്. കുറേ നൂലാമാലകളില്‍ കുരുങ്ങിക്കിടന്ന ഒരു സിനിമ, അത് ഓരോന്നായി അഴിച്ചെടുക്കേണ്ടി വന്നു. കാരണം ഇതില്‍ ഒരുപാട് നിയമ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ജക്ഷന് ഓര്‍ഡര്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പല ഘട്ടങ്ങളിലും ഈ സിനിമ ഇറങ്ങാതിരുന്നത്. സാധാരണ സിനിമ ഷൂട്ട് ചെയ്യുമ്പോഴാണ് കഷ്ടപ്പാടുണ്ടാകുന്നത്. എന്നാല്‍ തുറമുഖത്തിന്റെ കാര്യത്തില്‍ റിലീസ് ചെയ്യാനായിരുന്നു കഷ്ടപ്പാട് എന്നാണ് ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നത്.
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. സിനിമ റിലീസ് ചെയ്യാന്‍ വേണ്ടി നിവിന്‍ ഒരുപാട് വീട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നുണ്ട്. മാര്‍ച്ച് 10ന് ആണ് തുറമുഖം റിലീസ് ചെയ്യുന്നത്.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...