Connect with us

‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ബുട്ടബൊമ്മ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

Movies

‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ബുട്ടബൊമ്മ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ബുട്ടബൊമ്മ ഒടിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

‘കപ്പേള’യുടെ തെലുങ്ക് റീമേക്ക് ‘ബുട്ടബൊമ്മ’ ഒടിടിയിൽ. ഫെബ്രുവരി 4ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടിയിൽ റീലിസ് ചെയ്തിരിക്കുകയാണ്. ‘ബുട്ടബൊമ്മ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചു.

അനിഖ സുരേന്ദ്രനാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ശൗരി ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംവിധായകൻ. അർജുൻ ദാസ്, സൂര്യ വശിഷ്ട, നവ്യ സ്വാമി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഭാഷണം ഗണേഷ് കുമാർ രവുരി രചിക്കുന്നു. ഛായാഗ്രഹണം വംശി പച്ചിപുളുസു, എഡിറ്റിങ്ങ് നവിൻ നൂളി എന്നിവർ നിർവഹിക്കുന്നു.

അന്ന ബെൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘കപ്പേള.’ ഗ്രാമ പ്രദേശത്ത് ജനിച്ചു വളർന്ന പെൺകുട്ടി പ്രണയത്തിലാകുന്നതും അയാളെ നേരട്ടു കാണുവാൻ നഗരത്തിൽ പോകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ പ്രശംസകൾ നേടിയ ചിത്രത്തിന്റെ സംവിധായകൻ മുഹമ്മദ് മുസ്തഫയാണ്. ശ്രീനാഥ് ഭാസി, റോഷൻ മാത്യൂ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More in Movies

Trending

Recent

To Top