കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്. 4കെ ദൃശ്യമികവില്‍ ആടുതോമ വീണ്ടും സ്ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു
ഇപ്പോഴിതാ 28 വര്‍ഷത്തിന് സേഷം എത്തിയ സിനിമയ്ക്ക് നല്കിയ സ്വീകാര്യതയ്ക്ക് നന്ദി പറയുകയാണ് മോഹന്‍ലാല്‍. ”നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷവും ആടുതോമയ്ക്ക് നിങ്ങള്‍ നല്കുന്ന അതിശക്തമായ പ്രതികരണത്തിനും സ്നേഹത്തിനും വാക്കുകള്‍ക്കതീതമായ നന്ദി അറിയിക്കുന്നു. സ്ഫടികം 4കെ അറ്റ്മോസിനും പിന്നില്‍ പ്രവര്‍ത്തിച്ച ഭദ്രന് സാറിനും ടീമിനും വലിയ നന്ദിയും സ്നേഹവും” എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഒരു കോടിയില്‍ അധികം കളക്ഷന്‍ ആണ് സ്ഫടികം ആദ്യ ദിവസം തന്നെ തിയേറ്ററില്‍ നിന്നും നേടിയത് എന്നാണ് സൂചന. 1.05 കോടി രൂപയാണ് സ്ഫടികം നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസ് പേജിലാണ് ഈ വിവരം എത്തിയിരിക്കുന്നത്.
‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്…”, ”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്…”, ”സകലകലാവല്ലഭന്.. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം..”, ”ബബ്ബബ്ബായാല്ല…”, ” ഒലക്ക…” ” മാഷേ, മാഷിന്റെ ചുവപ്പിന് ചോരയെന്നുകൂടി അര്‍ഥമുണ്ട്…” തുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ എല്ലാം തിയേറ്ററില്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...