Tamil
രണ്ടര വര്‍ഷത്തിന് ശേഷം സൂര്യ ചിത്രം തിയറ്ററുകളില്‍! തിയേറ്റർ പൂരപ്പറമ്പാക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ
രണ്ടര വര്‍ഷത്തിന് ശേഷം സൂര്യ ചിത്രം തിയറ്ററുകളില്‍! തിയേറ്റർ പൂരപ്പറമ്പാക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സൂര്യ നായകനായ ചിത്രം ‘എതര്‍ക്കും തുനിന്തവൻ’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മാസ് ഇമോഷണല്‍ എന്റര്‍ടെയ്നറാണ് ചിത്രം എന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
രണ്ടാം പകുതിയില്‍ ഒരുപാട് ഇമോഷണല്‍ രംഗങ്ങളുണ്ടെന്നാണ് അഭിപ്രായങ്ങള്‍. കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പ്രമേയം. തിയറ്ററുകളില്‍ എന്തായാലും സൂര്യ ചിത്രം വൻ വിജയമാകുമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഗംഭീര ക്ലൈമാക്സാണ് ചിത്രത്തില്‍ എന്നും ചിലര്‍ കുറിക്കുന്നു.
രണ്ടര വര്‍ഷത്തിന് ശേഷം സൂര്യ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോള്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. പാണ്ടിരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കേരളത്തിലെ തിയറ്റര്‍ ലിസ്റ്റ് ഇന്നലെ രാത്രി തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കേരളത്തില്‍ 166 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്യപ്പെടുന്നത്.
കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ നേട്ടമുണ്ടാക്കിയ നടനാണ് സൂര്യ. തിയറ്ററുകളില്‍ സമീപകാല ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയമായിരുന്നെങ്കിലും സൂര്യയുടെ തുടര്‍ച്ചയായ രണ്ട് ഒടിടി റിലീസുകള്‍ പ്രേക്ഷകപ്രീതി നേടി. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ ‘സൂരറൈ പോട്രും’ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീമും’ ആയിരുന്നു ചിത്രങ്ങള്‍. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ‘എതര്‍ക്കും തുനിന്തവൻ’ ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്, ദേവദര്‍ശിനി, എം എസ് ഭാസ്കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര് രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.
