Actress
ചോരയിൽ കുളിച്ചിരുന്ന മോനിഷയുടെ കണ്ണ് തുറന്നപ്പോൾ കണ്ടത് വെള്ള നിറം; മരിക്കുന്നതിന്റെ തൊട്ടു മുൻപ് മോനിഷയുടെ അവസ്ഥ; വെളിപ്പെടുത്തി അമ്മ ശ്രീദേവി ഉണ്ണി
ചോരയിൽ കുളിച്ചിരുന്ന മോനിഷയുടെ കണ്ണ് തുറന്നപ്പോൾ കണ്ടത് വെള്ള നിറം; മരിക്കുന്നതിന്റെ തൊട്ടു മുൻപ് മോനിഷയുടെ അവസ്ഥ; വെളിപ്പെടുത്തി അമ്മ ശ്രീദേവി ഉണ്ണി
മലയാള സിനിമയുടെ ഒരുകാലത്തെ സ്വത്തായിയുരുന്നു നടി മോനിഷ ഉണ്ണി. താരത്തിന്റെ വേര്‍പാട് ഇന്നും മലയാള സിനിമയ്ക്ക് വേദനയാണ്. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ പുരസ്‌കാരം വരെ നേടി എടുത്ത നടിയാണ് മോനിഷ. ഒരു വാഹനാപകടത്തിലൂടെയാണ് മോനിഷ മരിക്കുന്നത്.
അതേ കാറിലുണ്ടായിരുന്ന മോനിഷയുടെ അമ്മ ശ്രീദേവി അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ ശ്രീദേവിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മകളുടെ വേര്‍പാടുണ്ടാക്കിയ വേദനയ്ക്ക് പുറമേ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ശ്രീദേവി ഉണ്ണി എത്തിയിരുന്നു.
ഇപ്പോഴിതാ മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്. ആ സമയത്ത് അവള്‍ക്ക് 21 വയസ്സായിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. ബസ്സും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകട ദിവസം. ആ അപകടത്തിന്റെ തെറ്റ് കാറിന്റേതാണോ ബസ്സിന്റേതാണോ എന്ന് തനിക്കറിയില്ലെന്ന് ശ്രീദേവി പറയുന്നു.
ഡിവൈഡറില്‍ കയറിയതാണെന്ന് അവര്‍ പറയുന്നതെന്നും പക്ഷേ തനിക്ക് അനുഭവപ്പെട്ടത് ബസ്സ് ഇടിക്കുന്നതാണെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു. ആ ഇടിയിൽ തന്നെ താൻ തെറിച്ചു പോയി. പക്ഷേ ബോധമുണ്ടായിരുന്നു. ആക്‌സിഡന്റ്…. ആക്‌സിഡന്റ്… എന്ന് താൻ വിളിച്ചു പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഓട്ടോക്കാരെല്ലാം ഓടി വരികയായിരുന്നു.
എന്നാൽ താൻ അപ്പോൾ മോനിഷയെ കണ്ടില്ല. കുറച്ച് ദൂരെകാറിന്റെ ഡിക്കി മാത്രം കാണാമായിരുന്നെന്നും ഓടി വന്നവരോട് താൻ മോനിഷയുടെ അമ്മയാണെന്ന് പറഞ്ഞെന്നും ശ്രീദേവി പറഞ്ഞു. രണ്ട് കിലോ മീറ്റര്‍ അടുത്താണ് ആശുപത്രി, അവര്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോൾ തന്റെ മകളില്ലാതെ താൻ വരില്ല എന്ന് പറഞ്ഞു. അപ്പോഴും തനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല, എന്നാലും എഴുന്നേറ്റ് അവള്‍ക്ക് അടുത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നെന്നും ശ്രീദേവി വ്യക്തമാക്കി.
പിന്നാലെ എല്ലാവരും കൂടി തന്നെ പിടിച്ച് ഓട്ടോയില്‍ ഇരുത്തി. മകളെ എടുത്ത് കൊണ്ടുവന്ന് തന്റെ മടിയില്‍ കിടത്തി. അപ്പോഴും അവളും താനും ചോരയില്‍ കുളിച്ചിരിക്കുകയായിരുന്നു. ആരുടെ ദേഹത്ത് നിന്നാണ് എന്നറിയില്ല. മോനിഷയ്ക്ക് തലയില്‍ മാത്രമാണ് പരിക്കേറ്റതെന്നും വേറെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും ശ്രീദേവി പറഞ്ഞു.
എന്നാൽ ആശുപത്രിയില്‍ എത്തിയപ്പോൾ തന്റെ മടിയില്‍ നിന്ന് അവളെ ബെഡിലേക്ക് മാറ്റി. താനും അപ്പോൾ അടുത്ത് തന്നെ നിന്നു. എന്തോ വലുത് സംഭവിക്കാന്‍ പോകുന്നു എന്ന് തനിക്ക് അറിയാമായിരുന്നെന്നും മോനിഷ ശാന്തമായി കിടക്കുകയായിരുന്നെന്നും ശ്രീദേവി വേദനയോടെ ഓർത്തു. അപ്പോൾ മോനിഷയുടെ കണ്ണ് തുറന്നപ്പോള്‍ മുഴുവന്‍ വെള്ള നിറം. അങ്ങനേ അവള്‍ പോയി,അവള്‍ പോകുകയാണ് എന്ന് തനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നെന്നെന്നും താൻ കണ്ടുകൊണ്ടിരിക്കുകയാണ്, അത് ദൈവത്തിന്റെ തീരുമാനമാണെന്ന് മനസ്സിലേക്ക് എടുത്തെന്നും ശ്രീദേവി വേദനയോടെ പറഞ്ഞു.
