Malayalam
മോനിഷയുടെ മരണത്തോടെ ആ വിശ്വാസം നഷ്ടമായി; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍!!
മോനിഷയുടെ മരണത്തോടെ ആ വിശ്വാസം നഷ്ടമായി; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍!!
മോനിഷയുടെ വിയോഗം ഇന്നും മലയാളികളെ നൊമ്പരപ്പെടുത്തുകയാണ് .കണ്ട് കൊതിതീരും മുൻപേ വിടവാങ്ങിയ മോനിഷ മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത മുഖശ്രീയായി നിൽക്കുന്നു. മോനിഷയുടെ മരണത്തോടെയാണ് തനിക്ക് ജോത്സ്യത്തിലുള്ള വിശ്വാസം നഷ്ടമായതെന്ന് പ്രിയ ഗായകന് എംജി ശ്രീകുമാര്‍. ഭാര്യ ലേഖയ്ക്കൊപ്പം കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. സമയത്തിലും രാശിയിലുമൊക്കെ എത്രത്തോളം വിശ്വാസമുണ്ടെന്നായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് എം ജി ശ്രീകുമാര്‍ പറയുന്നതിങ്ങനെ..
‘ഞാനങ്ങനെ ജോത്സ്യനെ പോയി കാണുന്നയാളൊന്നുമല്ല. പിന്നെ നമുക്കെന്തെങ്കിലും വിഷമം വരുമ്ബോഴാണല്ലോ പെട്ടെന്ന് ഓടുന്നത്. ശുക്രനും കേതുവുമൊക്കെ എവിടെയാണെന്നും എന്തൊക്കെയാണെന്നുമൊക്കെ അന്വേഷിച്ചറിയുന്നത് അപ്പോഴാണല്ലോ, ഇതിലൊന്നും ഒരു കാര്യവുമില്ല. നമുക്ക് വരേണ്ടത് എപ്പോഴായാലും വരും. കിട്ടേണ്ടത് കിട്ടും. ഒരടിയാണ് കിട്ടേണ്ടതെങ്കില്‍ അതും കിട്ടും.
മുന്‍പ് ഞാനൊരു കഥ കേട്ടിട്ടുണ്ട്. അത് എല്ലാവരും കേട്ടുകാണും. ഒരാളെ 12 മണിക്ക് പാമ്ബ് കൊത്തി നീ ചത്തുപോവുമെന്ന് പറഞ്ഞു. അയാള്‍ക്ക് സംഭവിക്കേണ്ടതാണ്. പുള്ളി ഹൈറേഞ്ചിലൂടെ ജീപ്പോടിച്ച് പോവുകയാണ്. അപ്പോള്‍ എങ്ങനെ പാമ്ബ് കടിക്കും, സാധ്യതകളൊന്നുമില്ല. ജീപ്പിനകത്തെല്ലാം തപ്പിനോക്കി. പാമ്ബൊന്നുമില്ല. കൂട്ടുകാര്‍ക്കൊപ്പം പോവുകയാണ് അദ്ദേഹം. ജീപ്പിന്റെ സൈഡിലാണ് കൈപിടിച്ചത്. ഇതിനിടയില്‍ ഒരു പരുന്ത് മൂര്‍ഖന്‍ പാമ്ബിനെ കൊത്തുപ്പറക്കുന്നുണ്ടായിരുന്നു. പരുന്തിനെ മൂര്‍ഖന്‍ കൊത്തിയതോടെ ഇത് നേരെ താഴെ ഇയാളുടെ കൈയ്യിലേക്ക് വീഴുകയായിരുന്നു. കറക്റ്റ് 12 മണിയായിരുന്നു.
ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം. അത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാവുമെന്നൊക്കെയായിരുന്നു പ്രവചനം. ഇത് കഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ആ വിയോഗം. നമുക്കൊന്നും നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രവചിക്കാനാവില്ല.’
monisha
