Social Media
മൂന്നു മാസം കൊണ്ട് ഗംഭീര മെയ്ക്ക് ഓവർ നടത്തി താരപുത്രി ! കമന്റുമായി ഭാവന !
മൂന്നു മാസം കൊണ്ട് ഗംഭീര മെയ്ക്ക് ഓവർ നടത്തി താരപുത്രി ! കമന്റുമായി ഭാവന !
By
മലയാളികളുടെ ഇഷ്ട നടനാണ് ലാൽ . സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത നടൻ . ലാലിൻറെ രണ്ടു മക്കളിൽ മകൻ മാത്രമാണ് സിനിമ രംഗത്തേക്ക് എത്തിയത്. സംവിധായകനായി ജൂനിയർ ലാൽ തിളങ്ങുകയാണ്.
മകൾ മോണിക്ക ലാൽ വളരെ ലളിതമായി ജീവിതം നയിക്കുകയാണ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് മോണിക്ക ഇപ്പോൾ. വിവാഹത്തിന് മുൻപ് ഭാരം കുറച്ച് ഞെട്ടിക്കുന്ന മെയ്ക്ക് ഓവർ നടത്തിയിരുന്നു മോണിക്ക . ഇപ്പോൾ വിവാഹശേഷം പ്രസവത്തോടെ വീണ്ടും കൂടിയ ഭാരം കുറച്ചിരിക്കുകയാണ് മോണിക്ക.
മൂന്നു മാസം കൊണ്ട് പത്ത് കിലോയാണ് മോണിക്ക കുറച്ചത് . 85 കിലോയിൽ നിന്നും ഇപ്പോൾ 75 കിലോയിലേക്കാണ് മോണിക്ക എത്തിയത് . ഇനിയും പത്തു കിലോ കൂടി കുറയ്ക്കാനുണ്ടെന്നാണ് മോണിക്ക പറയുന്നത്.
പോസ്റ്റിനു കമന്റുമായി നടി ഭാവനയുമെത്തി . ആണ് കുഞ്ഞാണ് മോനിക്കക്ക് മോണിക്കയും ഭര്‍ത്താവ് അലനും അച്ഛന് ലാലും അമ്മയുമെല്ലാം കുഞ്ഞിനൊപ്പം നില്ക്കുന്ന ചിത്രം മോണിക്ക തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈപ്പന് ആന്റണി അലന് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. മോണിക്കയുടെ ഭര്‍ത്താവ് അലനാണ ഇന്‍സ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത് .മുന്‍പ് മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തിരിക്കുന്നത്. ജനുവരിയിലാണ് അലനും മോണിക്കയും വിവാഹിതരായത്.
ബോളീവുഡ് സിനിമയിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു മോണിക്കാ ലാലിന്റെ വിവാഹനിശ്ചയാവും വിവാഹവും .
ഉത്തേരന്ത്യൻ രീതിയിലുള്ള വേഷത്തിലാണ് ലാലും ജീൻപോൾ ലാലും എത്തിയത്. മോണിക്കയാകട്ടെ അതിമനോഹരമായ ലഹങ്ക അണിഞ്ഞ് സുന്ദരിയായിരുന്നു. അടിപൊളി പാട്ടും മേളങ്ങളുമായി ആഢംബരപൂർണമായിരുന്നു മോണിക്കയുടെ വിവാഹനിശ്ചയം. ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മകൾക്കും മകനുമൊപ്പം ലാലും കിടിൽ ഡാൻസ് ചെയ്തു.എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു മോണിക്കയുടെ വിവാഹ നിശ്ചയം നടന്നത്. വൻ താരനിരയും ചടങ്ങിന് എത്തിയിരുന്നു.
monica lal makeover photo
