Malayalam Breaking News
ചിരിക്കുമ്പോഴും ഉള്ളിൽ കരയുകയാണ്, കണ്ണീരോടെ മോളി; ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍..
ചിരിക്കുമ്പോഴും ഉള്ളിൽ കരയുകയാണ്, കണ്ണീരോടെ മോളി; ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍..
Published on

മലയാളി പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു മോളി കണ്ണമാലി. പ്രേക്ഷകരെ മിനി സ്ക്രീനിലും, ബിഗ് സ്ക്രീനിലൂടെയും ചിരിയിപ്പിക്കാൻ എത്തിയ മോളി ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നു എന്നാൽ അപ്പോഴും പണം തന്നെയാണ് വിഷയം . മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിൽ എങ്ങനെ ശസ്ത്രക്രിയ നടത്തുമെന്ന് താരം ചോദിക്കുകയാണ്.
സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു മോളി ജീവിതം തള്ളി നീക്കിയത് . എന്നാൽ അസുഖം കൂടിയതോടെ അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. അതോടെ സീരിയലിൽ നിന്ന് ലഭിച്ച വരുമാനവും നിന്നു .
ചികിത്സാ ചെലവിന് എങ്ങനെ പണം കണ്ടെത്തുമെന്നാണ് മക്കൾ ചോദിക്കുന്നത് . തുച്ഛമായ വരുമാനം ലഭിക്കുന്ന മക്കൾക്കും അമ്മയുടെ ചികിത്സ ചിലവ് താങ്ങാനാവുന്നതിലുമപ്പുറമാണ് . എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടം ഓടുകയാണ് ഇവർ . കടം വാങ്ങിയ പണം കൊണ്ടാണ് ഇപ്പോൾ മരുന്നുകൾ വാങ്ങുന്നത് . എത്ര കാലം ഇത് മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ല
കൊച്ചി ഭാഷയിലെ വേറിട്ട അഭിനയ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി മോളി. മോളി കണ്ണമാലി എന്ന പറയുന്നതിനേക്കാൾ ചാള മേരി എന്ന പേരിലാണ് പ്രേക്ഷകകർക്കിടയിൽ സുപരിചിതം.
molly kannamali
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...