Malayalam
‘അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ’ പൃഥ്വിരാജിനെ കുറിച്ച് മോളി കണ്ണമാലി
‘അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ’ പൃഥ്വിരാജിനെ കുറിച്ച് മോളി കണ്ണമാലി
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ നടിയാണ് മോളി കണ്ണമാലി. മോളി കണ്ണമാലി എന്ന പേരിനേക്കാള്‍ ചാള മേരി എന്ന പേരിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം.
ടുമോറോയെന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് സിനിമയിലാണ് മോളി അഭിനയിക്കാന്‍ പോകുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ് ടുമോറോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയിയാണ്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്.
സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ലോകത്തെ വിവിധ സ്ഥലങ്ങള്‍ സിനിമയുടെ ലൊക്കേഷനാകും. സഹകരണത്തിന്റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു.
ചവിട്ടുനാടക കലാകാരിയായ മോളി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് കലാരംഗത്തേക്ക് കടന്നുവന്നത്. കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ബ്രിഡ്ജ് എന്ന കഥയിലെ ഒരു കഥാപാത്രമായിട്ടാണ് മോളി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം വഴി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.
ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ചാര്‍ലി, അമര്‍ അക്ബര്‍ അന്തോണി, യൂ ടൂ ബ്രൂട്ടസ്, ഷെര്‍ലക് ടോംസ്, ധമാക്ക, ഇടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോഴിത നടന് പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോളി കണ്ണമാലി. ‘പൃഥ്വിരാജ് എന്നെ കാണുമ്പോള്‍ തന്നെ ജീവനും കൊണ്ട് ഓടും. അവന് അത്ര സ്നേഹമാണ് എന്നോട്. അവന് എയര്‍ പിടിച്ച് വരുമ്പോഴേ ഞാന്‍ അവന്റെ എയര്‍ കുറച്ച് കൊടുക്കും.’
‘അവന് ഇച്ചിരി എയര്‍ പിടുത്തം കൂടുതലാ. എന്നെ കാണുമ്പോള്‍ തന്നെ പറയും. തള്ളച്ചി അവിടെ നിപ്പുണ്ട്… ചെന്ന് കേറി പെട്ടേക്കല്ലെന്ന്. എയര്‍ കുറച്ചേരെന്ന് പറയും. അതുകൊണ്ട് എയര്‍ കുറച്ചേ പോവുകയുള്ളൂ’,എന്നും മോളി കണ്ണമാലി പറഞ്ഞു.
നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയില്‍ അമ്മച്ചിയുടെ വേഷമാണ് മോളി കണ്ണമാലി ചെയ്തത്. ആ സിനിമയില്‍ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്. സിനിമയിലെ പൃഥ്വിരാജ് മോളി കണ്ണമാലി കോമ്പിനേഷനിലുള്ള സീനുകളെല്ലാം തന്നെ ഇപ്പോഴും വൈറലാണ്. ന്യൂജെന്‍ അമ്മച്ചിയായി അമര്‍ അക്ബര്‍ അന്തോണിയിലൂടെ മോളി കണ്ണമായി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.
