Connect with us

ഭീഷണിപ്പെടുത്തി അ ശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍

Malayalam

ഭീഷണിപ്പെടുത്തി അ ശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍

ഭീഷണിപ്പെടുത്തി അ ശ്ലീല സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയ്ക്ക് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍

തന്നെ ഭീഷണിപ്പെടുത്തി അ ശ്ലീല സീരിസില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ് പരാതി നല്‍കിയതിന് പിന്നാലെ ടീസര്‍ പുറത്തു വിട്ട് നിര്‍മ്മാതാക്കള്‍. സിനിമയില്‍ നായകനാക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചു എന്നാണ് യുവാവ് പരാതി നല്‍കിയത്. വെങ്ങാനൂര്‍ സ്വദേശിയായ യുവാവാണ് സംവിധായകയ്ക്കും ഒ.ടി.ടി പ്ലാറ്റ് ഫോമിനുമെതിരെ പരാതിയുമായി എത്തിയത്.

മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് യുവാവ് പരാതി നല്‍കിയിരുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. അടുത്ത ദിവസം തന്നെ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും താനിപ്പോള്‍ മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറഞ്ഞിട്ടുണ്ട്.

യുവാവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

പ്ലേ സ്റ്റോറിലുള്ള അഡള്‍സ് ഒണ്‍ലി മൂവി പ്ലാറ്റ്‌ഫോമാണ്. ഇതിനെ കുറിച്ചുള്ള കൂടുതല്‍ ഡീറ്റെയില്‍സൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെയടുത്ത് ഒരു സീരീസ് ഉണ്ട്. അതില്‍ അഭിനയിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. എന്റെ കൂട്ടുകാരനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് ഞാനുമായി ബന്ധപ്പെട്ടത്. കപറേ നാളുകളായി ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ അങ്ങനെയുള്ള പരിചയമാണ്. എന്നോട് പറഞ്ഞത് പ്രകാരം അരുവിക്കര എന്ന് പറയുന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്.

ഞാന്‍ അവിടെ പറഞ്ഞ സമയത്ത് എത്തി. ആളൊഴിഞ്ഞ ഒരു പ്രദേശമായിരുന്നു. മെയിന്‍ റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലേയക്കുള്ള ഒരു വില്ലയിലായിരുന്നു ഷൂട്ടിംഗ്. അവിടുന്ന് പുറത്തേയ്ക്ക് പോകണമെങ്കില്‍ ഈ ഒന്നര കിലോമീറ്റര്‍ പോകണം. അവിടെ ചെന്നപ്പോള്‍ സീരീസിന്റെ എല്ലാ സെറ്റപ്പും ഉണ്ടായിരുന്നു. ലൈറ്, മേക്കപ്പ് എന്ന് തുടങ്ങി എല്ലാം ഉണ്ടായിരുന്നു. ആദ്യം ഇത്തരത്തിലുള്ള ഒരു അഡള്‍ട്ട്‌സ് ഒണ്‍ലി പ്രൊജക്റ്റ് ആണെന്ന് മനസിലായിരുന്നില്ല.

സാധാരണ ഒരു ഷോര്‍ട്ട് ഫിലിം, സീരീസ് ഒക്കെ ആണെന്നേ കരുതിയിരുന്നുള്ളൂ. അവര്‍ ആദ്യം കുറച്ച് കഥയും ഔട്ട്‌ലൈനുമെല്ലാം പറഞ്ഞു തന്നു. എന്നോട് മേക്കപ്പിട്ട് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മേക്കപ്പിട്ടു വന്നു. ആദ്യം കുറച്ച് ഫോണ്‍ കട്ട് പോലെ കുറേ സാധനങ്ങളൊക്കെ എടുത്തു. എടുത്തതിന് ശേഷം എന്നോട് പറഞ്ഞു ഇത് കൂടുതല്‍ മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ എഗ്രിമെന്റ് സൈന്‍ ചെയ്യണമെന്ന് പറഞ്ഞു. എന്തിനാണ് എഗ്രിമെന്റ് സൈന്‍ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ എഗ്രിമെന്റെ വേണമെന്നും സൈന്‍ ചെയ്യാതെ മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും പറഞ്ഞു.

ആദ്യമായി നായകനായി അഭിനയിക്കുന്നതിന്റെ ടെന്‍ഷനിലും വെപ്രാളത്തിലും എഗ്രിമെന്റ് വായിച്ച് നോക്കാന്‍ സാധിച്ചില്ല. അവര്‍പ്പെട്ടെന്ന് തന്നെ ക്യാമറ ഓണ്‍ ആക്കി ഷൂട്ടിംഗ് തുടങ്ങാനൊരുങ്ങുകയായിരുന്നു. അതിനിടെ എഗ്രിമെന്റ് സൈന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ വായിച്ചു നോക്കാനുള്ള സമയം കിട്ടാതെ സൈന്‍ ചെയ്ത് കൊടുത്തു. സൈന്‍ ചെയ്ത് കൊടുത്ത് റൂമിലേയ്ക്ക് കയറി ശേഷമാണ് അവര്‍ എന്നോട് പറയുന്നത് ഇത് അഡള്‍ട്ട്‌സ് ഒണ്‍ലി ആണെന്ന്.

തുടര്‍ന്ന് ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ വായിച്ചു നോക്കാതെയാണോ എഗ്രിമെന്റ് സൈന്‍ ചെയ്തത് എന്നാണ് അവര്‍ ചോദിച്ചത്. വായിച്ചു നോക്കാന്‍ സമയം കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ അതൊന്നും അവര്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും അഭിനയിച്ചാലേ പറ്റൂ എന്നും പറഞ്ഞു. അല്ലെങ്കില്‍ ഷൂട്ടിന്റെ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പറഞ്ഞു. തന്റെ കയ്യില്‍ അത്രയും രൂപ എടുക്കാനില്ലാത്തതു കൊണ്ടും രക്ഷപ്പെടാന്‍ മറ്റ് വഴികളില്ലാത്തതു കൊണ്ടും അവരു പറയുന്നതു പോലെയൊക്കെ ചെയ്യേണ്ടി വന്നു.

ഇത് ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കാന്‍ കഴിയില്ല. എന്റെ വീട്ടുകാരുടെയോ നാട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നടക്കാന്‍ കഴിയില്ല. എട്ട് വര്‍ഷം കൊണ്ട് സീരിയല്‍ സിനിമാ അഭിനയ ജീവിതത്തിലേയ്ക്ക് ഉണ്ടാക്കിവെച്ച എന്റെ കരിയര്‍ നശിക്കും. ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും തന്നെ മുന്നിലില്ല എന്നും യുവാവ് പറയുന്നു.

More in Malayalam

Trending

Recent

To Top