Malayalam
2023 ല്‍ രണ്ടും കല്‍പ്പിച്ച് മോഹന്‍ലാല്‍; വരാനിരിക്കുന്നത് 5 തകര്‍പ്പന്‍ ചിത്രങ്ങള്‍
2023 ല്‍ രണ്ടും കല്‍പ്പിച്ച് മോഹന്‍ലാല്‍; വരാനിരിക്കുന്നത് 5 തകര്‍പ്പന്‍ ചിത്രങ്ങള്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്.
എന്നാല്‍ അതോടൊപ്പം തന്നെ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഭാവാഭിനയം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍ എന്നതില്‍ സംശയമില്ല.
ബ്രോ ഡാഡി, ആറാട്ട്, മോണ്‍സ്റ്റര്‍ തുടങ്ങി മോഹന്‍ലാലിന്റെതായി 4 സിനിമകളായിരുന്നു 2022ല്‍ തിയേറ്ററുകളിലെത്തിയത്. വന്ഹൈപ്പിലെത്തിയിട്ടും ഈ നാല് ചിത്രങ്ങള്‍ക്കും ബോക്സോഫീസില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. മോഹോന്ലാലിന്റെ മാസ് പ്രകടനങ്ങള്‍ കാണാന്‍ തിയേറ്ററുകളിലെത്തിയ ആരാധകര്‍ക്ക് 2022 നിരാശ മാത്രമാണ് നല്‍കിയത്. ഇത് ആരാധകരില്‍ വലിയ അതൃപ്തിയാണ് സൃഷ്ടിച്ചത്.
എന്നാല്‍ വരുന്ന 2023 എന്ന വര്‍ഷം മോഹന്‍ലാലിന്റെ വര്‍ഷമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്, പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന എമ്പുരാന്, റാം എന്ന് തുടങ്ങി വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇത് ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്.
- ഓളവും തീരവും
എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്ക്കാരമാണ് ഓളവും തീരവും. പൂര്‍ണ്ണമായും സ്റ്റുഡിയോയ്ക്ക് വെളിയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയാണിത്. മധു, ഉഷാ നന്ദിനി, ഫിലോമിന, ജോസ് പ്രകാശ്, ആലുംമൂടന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ പുനാവിഷ്ക്കാരത്തില് മോഹന്‍ലാല്‍, ദുര്‍ഗ കൃഷ്ണ, ഹരീഷ് പേരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.
- എമ്പുരാന്
സിനിമാപ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്. 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. എമ്പുരാന്’ ജോലികള്‍ ഔദ്യോഗികമായി തുടങ്ങുന്ന വിവരം അടുത്തിടെയാണ് മോഹന്‍ലാല്‍ അറിയിച്ചത്. ഇതിനിടെ മോഹന്‍ലാലിന്റെ എമ്പുരാന് ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
- റാം
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാം. ദൃശ്യം, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്നത് തന്നെയാണ് സവിശേഷത. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുകയാണ് എന്ന് ജീത്തു ജോസഫ് അറിയിച്ചിരുന്നു. വിദേശ ഷെഡ്യൂളിനായി മൊറോക്കയിലേയ്ക്ക് മോഹന്‍ലാലിനൊപ്പം യാത്ര തിരിക്കുന്ന ചിത്രങ്ങളും ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു.
നേരത്തെ, റാമിന്റെ ചിത്രീകരണം 50 ശതമാനം പൂര്‍ത്തിയായതായി ജീത്തു ജോസഫ് അറിയിച്ചിരുന്നു. റാം രണ്ട് ഭാഗങ്ങളിലായാണ് റിലീസിനെത്തുക. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങള്‍ ആയി വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. തൃഷയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ജീത്തു ജോസഫിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം ഒരുങ്ങുന്നത്.
- ദൃശ്യം 3
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ മലയാള സിനിമയായിരുന്നു ദൃശ്യം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒടിടി റിലീസ് ചെയ്ത ദൃശ്യം 2നും ഗംഭീര പ്രതികരണമാണ് ലഭിച്ചത്.
ദൃശ്യത്തിന്റെ മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഥയിലെ സസ്പെന്‍സ് അതേപടി നിലനിര്‍ത്താനായാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വിവരം. കഥയിലെ സസ്പെന്‍സ് ലീക്ക് ആകാതിരിക്കാന്‍ ഒരുമിച്ച് ഷൂട്ടിംഗ് ആരംഭിച്ച് ഒരേ സമയം റിലീസിനെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
- ഋഷഭ
മോഹന്‍ലാലിന്റേതായി ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഋഷഭ. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി നാല് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാല്‍ തന്നെ ആണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. ആക്ഷനും ഇമോഷനും കൂടികലര്‍ന്ന ഒരു ചിത്രമെന്നാണ് മോഹന്‍ലാല്‍ പുതിയ സിനിമയെ വിശേഷിപ്പിച്ചത്. ചിത്രം സൈന്‍ ചെയ്തുവെന്നും പുതിയ ചിത്രത്തിന് എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അനുഗ്രഹവും വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
അതേസമയം, മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതും വലിയ വാര്‍ത്തയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയില്ലെന്ന സര്‍ക്കാര്‍ പ്രതികരണത്തേത്തുടര്ന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സാധാരണക്കാരന് ആണെങ്കില്‍ സര്‍ക്കാര്‍ ഇങ്ങനെ ഇളവ് നല്‍കുമോ എന്ന് ഹൈക്കോടതി ചോദിച്ചു.
നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, മോഹന്‍ലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരന് ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കൂട്ടിച്ചേര്‍ത്തു. ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന് ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.
2012 ല്‍ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അടക്കം കേസില്‍ നാലു പ്രതികളാണുളളത്. മോഹന്‍ലാലാണ് ഒന്നാം പ്രതി.
