Malayalam Breaking News
എങ്കിൽ എന്നോട് പറ …. എലിപ്പനിക്കെതിരെ രസകരമായ ട്രോളുമായി മോഹൻലാൽ …
എങ്കിൽ എന്നോട് പറ …. എലിപ്പനിക്കെതിരെ രസകരമായ ട്രോളുമായി മോഹൻലാൽ …
By
എങ്കിൽ എന്നോട് പറ …. എലിപ്പനിക്കെതിരെ രസകരമായ ട്രോളുമായി മോഹൻലാൽ …
മോഹൻലാലിൻറെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് വന്ദനത്തിലെ ഉണ്ണി. അതിലെ ഗാനങ്ങളും അയലോഗുകളും ഇന്നും ഹിറ്റാണ്. പ്രളയം കഴിഞ്ഞ കേരളത്തിൽ എലിപ്പനി ഭീഷണിക്കെതിരെ വന്ദനത്തിലെ ഡയലോഗുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ .
ഇന്ന് മോഹന്‍ലാല്‍ ജനങ്ങളോടു പറയുന്നു, എങ്കില്‍ എന്നോടു പറ ഡോക്സിസൈക്ളിന്‍ കഴിച്ചൂന്ന്…..ഡയലോഗ് പുതുക്കിപ്പറഞ്ഞത് എലിപ്പനിക്കെതിരെ പോരാടാനാണെന്നു മാത്രം. തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് ആ പ്രണയരംഗത്തിലെ ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ട്രോളൊരുക്കിയത്.
എലിപ്പനിയുടെ പേടി അകറ്റി ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഈ ട്രോളിന്റെ ലക്ഷ്യം. തന്റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ ഷെയര്‍ ചെയ്ത് മോഹന്‍ലാലും ബോധവത്കരണ ശ്രമങ്ങളില്‍ പങ്കാളിയായി. . 48 ലക്ഷത്തിനു മേല്‍ ഫേസ്ബുക്ക് ലൈക്കുകളാണു മോഹന്‍ലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ് ട്രോള്‍ ഷെയര്‍ ചെയ്യുന്നത്.
mohanlals troll against leptospirosis
