Malayalam
മലയാള സിനിമയില്‍ ഏറ്റവും റിച്ചായ നടന്‍; മോഹന്‍ലാലിന്റെ ആകെ ആസ്തി എത്രയെന്നോ!!
മലയാള സിനിമയില്‍ ഏറ്റവും റിച്ചായ നടന്‍; മോഹന്‍ലാലിന്റെ ആകെ ആസ്തി എത്രയെന്നോ!!
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയങ്ങള്‍ മുതല്‍ അന്യഭാഷയില്‍ അടക്കം വന്‍ ഡിമാന്‍ഡും മോഹന്‍ലാലിനുണ്ട്. നിരവധി ബിസിനസുകള്‍, അതുപോലെ ആശിര്‍വാദ് എന്ന നിര്‍മാണ കമ്പനി ആന്റണി പെരുമ്പാവൂരിന്റേതാണെങ്കില്‍ അതിന് മേല്‍വിലാസം മോഹന്‍ലാലിന്റേതാണ്. മോഹന്‍ലാലിന്റേതായി ഇറങ്ങുന്ന എല്ലാ ചിത്രങ്ങള്‍ക്കും ഒടിടിയില്‍ അടക്കം വന്‍ തുകയാണ് ലഭിക്കുന്നത്.
ദൃശ്യം 2, മലൈക്കോട്ടൈ വാലിബന്‍, ഒടിയന്‍, മരയ്ക്കാര്‍ എന്നിങ്ങനെയുള്ള ചിത്രമെല്ലാം പ്രീ സെയില്‍ ബിസിനസുകളില്‍ ഒക്കെ റെക്കോര്‍ഡ് ഇട്ടവയാണ്. മോഹന്‍ലാല്‍ മലയാളത്തില്‍ 1980കള്‍ മുതല്‍ സജീവമാണ്. മലയാളികള്‍ക്ക് പ്രത്യേകമായൊരു ആമുഖം തന്നെ ആവശ്യമില്ല. മിനിസ്‌ക്രീനില്‍ ബിഗ് ബോസ് അവതാരകനായും മോഹന്‍ലാല്‍ തിളങ്ങി കൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ പ്രകടനം അതുപോലെ ഏറെ പ്രശംസകള്‍ നേടിയിരുന്നു.
മലയാളത്തിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനാണ് അദ്ദേഹം. 2019ല്‍ മോഹന്‍ലാലിന്‍ പ്രതിഫലമായി കിട്ടിയത് 64.5 കോടി രൂപയാണെന്ന് ഫോബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും വര്‍ഷത്തിനിടെ നിരവധി പരസ്യങ്ങള്‍, ബിസിനസുകള്‍ എന്നിവയില്‍ നിന്നെല്ലാം താരം വലിയ പ്രതിഫലം സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടനാണ് മോഹന്‍ലാല്‍. 376 കോടിയാണ് മോഹന്‍ലാലിന്റെ ആസ്തി.
ഇത് സിനിമയിലെ പ്രതിഫലത്തില്‍ നിന്ന് മാത്രം ഉണ്ടാക്കിയതല്ല. മറിച്ച് സിനിമകളുടെ നിര്‍മാണം, ബിസിനസുകള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ ഉണ്ടാക്കിയെടുത്തതാണ്. സിനിമാ നിര്‍മാണത്തിലും, വിദ്യാഭ്യാസ മേഖലയിലും മോഹന്‍ലാലിന് നിക്ഷേപമുണ്ട്. വിസ്മയ മാക്‌സ് എന്ന സ്റ്റുഡിയോയും അദ്ദേഹത്തിനുണ്ട്. കേരളത്തില്‍ ഒട്ടാകെ ആശിര്‍വാദിന്റെ പേരില്‍ തിയേറ്ററുകളും മോഹന്‍ലാലിനുണ്ട്. അതില്‍ നിന്നും ലാഭം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ബിഗ് ബോസ് മലയാളത്തിലെ അവതാരകനായി വരുന്നതിന് മോഹന്‍ലാലിന് കോടികളാണ് പ്രതിഫലമായി ലഭിക്കുന്നത്. 18 കോടിയാണ് ഈ ഗെയിം ഷോയിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. നിലവില്‍ ഒരു ചിത്രത്തിനായി എട്ട് കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ ഈടാക്കുന്നത്. ജയിലര്‍ ചിത്രത്തിലെ അതിഥി വേഷത്തിനായി എട്ട് കോടി രൂപയാണ് മോഹന്‍ലാല്‍ ഈടാക്കിയത്. അതേസമയം തിരുവനന്തപുരത്തും, കൊച്ചിയിലും ചെന്നൈയിലും മോഹന്‍ലാലിന് സ്വന്തമായി വീടുകളുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമായിട്ടാണ് അദ്ദേഹം താമസിക്കാറുള്ളത്.
അതേസമയം, അദ്ദേഹത്തിന്റേതായി അടുത്തിടെ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്ത് എത്തിയ സിനിമയ്ക്ക് വേണ്ടത്ര വരവേല്‍പ്പ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചില്ല. ഫസ്റ്റ് ഷോയ്ക്കുശേഷം സിനിമയെ കുറിച്ച് വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപയ്‌നുകളുമാണ് ഉണ്ടായത്. സിനിമയുടെ കഥയും അതിന്റെ മേക്കിങുമാണ് പലരും സിനിമയെ വിമര്‍ശിക്കാന്‍ കാരണമായത്.
നാടകം കുറച്ച് കൂടി പോളിഷ് ചെയ്ത് സിനിമയാക്കിയതുപോലെയാണ് അനുഭവപ്പെട്ടതെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ പറഞ്ഞത്. മറ്റ് ചിലരുടെ പരാതി സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചന്‍ ബില്‍ഡപ്പ് നല്‍കിയതുപോലുള്ള മാസ് മോഹന്‍ലാലിന്റെ വാലിബനിലൂടെ കാണാന്‍ സാധിച്ചില്ലെന്നാണ്. മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയില്‍ അടക്കം മേക്കോവര്‍ നടത്തിയിരുന്നു മോഹന്‍ലാല്‍.
സിനിമയ്ക്ക് എതിരെ വിമര്‍ശനം ഉള്ളതിനാല്‍ മോഹന്‍ലാലിന്റെ പ്രകടനവും പരിഗണിക്കപ്പെടാതെ അതില്‍ മുങ്ങിപോവുകയാണ്. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള സൂചന സിനിമ അവസാനിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക്ക് അനുഭവം എന്ന് മലൈക്കോട്ടൈ വാലിബനെ കുറിച്ച് കുറിക്കുന്നവരും നിരവധിയാണ്.
