Malayalam
ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകാതെ മമ്മൂട്ടി; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകാതെ മമ്മൂട്ടി; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
2024 മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമാണ്. ഈ വര്‍ഷം ഇതുവരെ റിലീസായതില്‍ മിക്കതും സൂപ്പര്‍ഹിറ്റാണ്. ചില അപ്രതീക്ഷിത ഹിറ്റുകള്‍ ആണ് സംബഴിച്ചത് എന്ന് തന്നെ പറയാം. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ഭ്രമയുഗം… ദിവസങ്ങുടെ മാത്രമാണ് ഇവയെല്ലാം റിലീസ് ആയത്. യുവതാരങ്ങള്‍ അണിനിരന്ന് പുറത്തെത്തിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള വിജയമായിരിക്കുകയാണ്.
പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റിയായിരുന്നു ഇതിന് പ്രധാന കാരണം. ടീമിന് ഇപ്പോള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ പലതും വിചാരിക്കുന്നതിനും അപ്പുറത്തുള്ളതാണ്. ഈ വര്‍ഷത്തെ ആദ്യത്തെ 50 കോടി ചിത്രമായും പ്രേമലു മാറിയിരുന്നു. 90 ലക്ഷം രൂപ ആദ്യ ദിനം നേടിയ ചിത്രം പിന്നീട് ബോക്സോഫീസില്‍ കത്തിക്കയറുകയായിരുന്നു. തൊട്ടടുത്ത ആഴ്ച്ചയിറങ്ങിയ ഭ്രമയുഗവും, ഈ ആഴ്ച്ച റിലീസ് ചെയത മഞ്ഞുമ്മല്‍ ബോയ്സും വലിയ വിജയമായി മാറിയിരിക്കുകയാണ്.
മികച്ച റിവ്യൂവും ചിത്രത്തിന് നേടാനായിരുന്നു. പ്രേമലു ഇതിനെയെല്ലാം അതിജീവിച്ച് വമ്പന്‍ ഹിറ്റുകളാണ് നേടിയിരിക്കുന്നത്. കോമഡിക്കായി പലതണ ആളുകള്‍ ചിത്രം കണ്ടതാണ് കളക്ഷന്‍ ഇത്രത്തോളം ഉയരാന്‍ കാരണമായത്. മഞ്ഞുമ്മല്‍ ബോയ്സ് വാരാന്ത്യത്തില്‍ തന്നെ 25 കോടി രൂപയില്‍ കൂടുതല്‍ ആഗോള തലത്തില്‍ നിന്ന് സ്വന്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഭ്രമയുഗം കഴിഞ്ഞാല്‍ ഏറ്റവും മികച്ച ഓപ്പണിംഗുകളില്‍ ഒന്നാണിത്.
‘ഭ്രമയുഗം പൂര്‍ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങള്‍ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. ഏതെങ്കിലും ഒരു കുടുംബത്തെയോ ഏതെങ്കിലും ഒരു കഥാപാത്രത്തെയോ ഉദ്ദേശിച്ചുളള ഒരു സിനിമയല്ല ഭ്രമയുഗം. ചിത്രം പൂര്‍ണ്ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ് എന്നാണ് സംവിധായകന് രാഹുല്‍ സദാശിവന് തുറന്നുപറഞ്ഞിരിക്കുന്നത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നും രാഹുല്‍ സദാശിവന് പറഞ്ഞിരുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടിയെത്തുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്, അര്ജുന് അശോകന്, മണികണ്ഠന് ആചാരി, അമാല്‍ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
എന്നാല്‍ മലയാളത്തിലെ 50 കോടി ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മമ്മൂട്ടി ചിത്രങ്ങള്‍ നേട്ടമുണ്ടാക്കിയതായി കാണാം. അതേസമയം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ 50 കോടി ചിത്രങ്ങളുള്ള നായകന് എന്ന നേട്ടമാണ് ഇപ്പോള്‍ മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്. ഭ്രമയുഗം കൂടി അന്‍പത് കോടി ക്ലബില്‍ കയറിയതോടെയാണ് ഈ നേട്ടം മമ്മൂട്ടി സ്വന്തമാക്കിയത്. മലയാളത്തില്‍ അതിവേഗം 50 കോടി പിന്നിട്ട ചിത്രങ്ങളിലൊന്നാണ് ഭീഷ്മപര്‍വം.
മമ്മൂട്ടിഅമല് നീരദ് കോമ്പോയിലെത്തിയ ചിത്രം 5 ദിവസം കൊണ്ടാണ് 50 കോടി ക്ലബിലെത്തിയത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് വന്‍ നേട്ടം കൊയ്ത ചിത്രവും ഭീഷ്മപര്വമായിരുന്നു. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അഞ്ച് ദിവസം കൊണ്ട് തന്നെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും 50 കോടി ക്ലബിലെത്തിയിരുന്നു.
മലയാളത്തിലെ നിലവിലെ ഇന്‍ഡസ്ട്രി ഹിറ്റായ 2018 വെറും ഏഴ് ദിവസങ്ങള്‍ കൊണ്ടാണ് 50 കോടി നേടിയത്. മമ്മൂട്ടിയുടെ തന്നെ കണ്ണൂര്‍ സ്ക്വാഡ് 9 ദിവസം കൊണ്ടും, മോഹന്‍ലാലിന്റെ നേര് 9 ദിവസവും, ആര്ഡിഎഫ്കസ് 9 ദിവസവും, ഭ്രമയുഗം 11 ദിവസവും, കായംകുളം കൊച്ചുണ്ണി 11 ദിവസവും, പ്രേമലു 13 ദിവസവും എടുത്താണ് 50 കോടി ക്ലബിലെത്തിയത്.
അതിവേഗം 50 കോടി നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയുടെ ആധിപത്യമാണ്. മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഉള്ളത്. മോഹന്‍ലാലിന് രണ്ട് ചിത്രങ്ങളാണ് ഉള്ളത്. പക്ഷേ ഇത്രയൊക്കെയാണെങ്കിലും മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന്റെ റെക്കോര്‍ഡ് ഇപ്പോഴും സുരക്ഷിതമാണ്. നാല് ദിവസം കൊണ്ടാണ് ലൂസിഫര്‍ 50 കോടി അടിച്ചത്. മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് ഇതുവരെ തകര്‍ക്കാനായിട്ടില്ല.
