Malayalam Breaking News
ഉത്രാടത്തിനു ഓണമാഘോഷിച്ച് മോഹൻലാൽ ! മലയാളികൾക്കായി ഇത്തവണ മോഹൻലാൽ നൽകുന്നത് 2 ഓണസമ്മാനങ്ങൾ !
ഉത്രാടത്തിനു ഓണമാഘോഷിച്ച് മോഹൻലാൽ ! മലയാളികൾക്കായി ഇത്തവണ മോഹൻലാൽ നൽകുന്നത് 2 ഓണസമ്മാനങ്ങൾ !
By
രണ്ടാം പ്രളയത്തെ അതിജീവിച്ച് കേരളം ഓണക്കാലത്തിലേക്ക് കടക്കുകയാണ് . കഴിഞ്ഞ തവണത്തെ അത്ര ഭീകരമായ അവസ്ഥ ഇത്തവണ ഓണക്കാലത്ത് നിലനിൽക്കുന്നില്ലെങ്കിലും പൂത്തുമലയും കവളപ്പാറയും ഒരു നൊമ്പരമാണ് . മലയാളികൾക്ക് ആശംസകളറിയിച്ച് സിനിമ താരങ്ങളൊക്കെ രംഗത്ത് എത്തിയിട്ടുണ്ട്.
ഇത്തവണ മോഹൻലാലിൻറെ ഓണം ബിഗ് ബ്രദർ ലൊക്കേഷനിലാണ്. ഉത്രാട സാദ്യ ഉണ്ടും അണിയറ പ്രവർത്തകർക്കൊപ്പം ഓണ വിശേഷങ്ങൾ പങ്കു വച്ചുമാണ് മോഹൻലാൽ ഓണം ആഘോഷമാക്കിയത് .
ഓണ സമ്മാനമായി ബിഗ് ബ്രദർ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ പങ്കു വച്ചിട്ടുണ്ട് . മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.
ഓണചിത്രങ്ങളിയിൽ മോഹൻലാലിൻറെ ഇട്ടിമാണി വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ആളുകൾ പ്രതീക്ഷിച്ചതിനപ്പുറം കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഇട്ടിമാണിക്ക് സാധിച്ചു . ഇട്ടിമാണിയുടെ വിജയവും ബിഗ് ബ്രദർ ഫസ്റ്റ് ലുക്കുമാണ് ഈതവണ മോഹൻലാൽ മലയാളി പ്രേക്ഷകർക്ക് നൽകുന്ന സമ്മാനം .
mohanlal’s onam special wishes
