Malayalam Breaking News
മോഹൻലാൽ തിയേറ്ററുകൾ കീഴടക്കുമ്പോൾ അടുത്ത മമ്മൂട്ടിയുടെ ഊഴം ! ലൂസിഫറിനെ മധുര രാജ കടത്തി വെട്ടുമോ ?
മോഹൻലാൽ തിയേറ്ററുകൾ കീഴടക്കുമ്പോൾ അടുത്ത മമ്മൂട്ടിയുടെ ഊഴം ! ലൂസിഫറിനെ മധുര രാജ കടത്തി വെട്ടുമോ ?
By
ഈ വേനലവധി ആഘോഷങ്ങൾക്ക് ഉള്ളതാണ്. കടുത്ത ച്ചുടിനെ കടത്തി വെട്ടാൻ വമ്പൻ സിനിമകളാണ് എത്തുന്നത്. മോഹൻലാലിൻറെ ലൂസിഫർ തിയേറ്ററുകൾ അടക്കി വാഴുകയാണ്. കുട്ടികളും മുതിർന്നവരുമൊക്കെ ഒരുപോലെ ഏറ്റെടുത്ത ലൂസിഫർ ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ സൃഷ്ഠിക്കുമ്പോൾ ഇനി കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ മധുര രാജാക്കയാണ്. ഈ വേനൽ ആഘോഷത്തിൽ ലൂസിഫറിനെ മധുര രാജ കടത്തി വെട്ടുമോ എന്ന് ഉറ്റു നോക്കുകയാണ് പ്രേക്ഷകർ.
മമ്മൂട്ടി രാജയായി എത്തുന്ന രണ്ടാം ഭാഗത്തില്‍ പൃഥ്വിയ്ക്ക് പകരം എത്തുന്ന തെന്നിന്ത്യന്‍ താരം ജയ് ആണ്. മധുരാജയ്ക്കായി പ്രേക്ഷകര്‍ ആകാംക്ഷയേടെ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തെ പോലെ മുതിര്‍ന്നവരേയും കുട്ടികളേയും ഒരുപോലെ കയ്യിലെടുക്കാന്‍ ഈ ചിത്രത്തിനു കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.
. ഏപ്രില്‍ 12 ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് മധുരാജ ടീം. ഏപ്രില്‍ 5 വൈകുന്നേരം 7 മണിയ്ക്ക് അബുദാബിയിലെ അല്‍-വഹ്ദ മാളിലാണ് ട്രെയിലര്‍ ലോഞ്ച് നടക്കുക. ചിത്രത്തിന്റെ ടീസറിനും പുറത്തു വന്ന പോസ്റ്ററിനും വന്‍ പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നു. കൂടാതെ പോക്കിരിരാജ ജനങ്ങളില്‍ സൃഷ്ടിച്ച ഹൈപ്പ് ഇതുവരെ മാറിയിട്ടില്ല.
ഏപ്രില്‍ 12 നാണ് മധുര രാജ കേരളത്തില്‍ റിലീസിനെത്തുന്നത്. അതേ ദിവസം തന്നെയാണ് യുഎഇയിലും ജിസിസിയിലും ചിത്രം പ്രദര്‍ശനത്തിനെത്തുക. വന്‍ റിലീസാണ് കേരളത്തില്‍ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. 180 ല്‍ പരം സ്ക്രീനുകളിലാണ് മധുര രാജ പ്രദര്‍ശനത്തിനെത്തുന്നത്.
ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിലും വന്‍ താരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയുടെ അനിയനായി തെന്നിന്ത്യന്‍ താരം ജയ് ആണ് എത്തുന്നത്. നെടുമുടി വേണു,സലീംകുമാര്‍,ജയ്,അജു വര്‍ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി, അനുശ്രീ,ഷംന കാസിം,മഹിമ നമ്ബ്യാര്‍,അന്ന രാജന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മധുരരാജയില്‍ നാലു നായികമാരാണുള്ളത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പുറത്തു വിട്ട് ക്യാരക്ടര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു.
സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ. ലാലേട്ടന്റെ പുലമുരുകന് നേടിയ റെക്കോഡ് മധുരാജയിലൂടെ മമ്മൂക്ക മാറ്റി എഴുതുമോ എന്ന് കണ്ട് തന്നെ കാണേണ്ടി വരും. ആദ്യ ഭാഗത്തെ പോലെ ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്.
mohanlal’s lucifer v/s mammootty’s madhura raja
