Malayalam
ഇക്കാര്യം ചെയ്താലേ മോഹന്‍ലാലിന്റെ ചിത്രം ഹിറ്റാവൂ.., അടുത്ത വര്‍ഷം ഒരു സിനിമ ഹിറ്റായി മാറും; താന്‍ ന്യൂമറോളജി പഠിച്ചിട്ടുണ്ടെന്ന് മോഹന്‍ലാലിന്റെ സഹോദരന്
ഇക്കാര്യം ചെയ്താലേ മോഹന്‍ലാലിന്റെ ചിത്രം ഹിറ്റാവൂ.., അടുത്ത വര്‍ഷം ഒരു സിനിമ ഹിറ്റായി മാറും; താന്‍ ന്യൂമറോളജി പഠിച്ചിട്ടുണ്ടെന്ന് മോഹന്‍ലാലിന്റെ സഹോദരന്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര് പ്രശംസിച്ചിട്ടുണ്ട്.
എന്നാല്‍ നടന്റേതായി വലിയ സൂപ്പര്‍ഹിറ്റായ സിനിമകള്‍ അടുത്തൊന്നും ഇറങ്ങാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്പന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്. എന്നാല്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണെങ്കില്‍ മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാവുമെന്ന് പറയുകയാണ് താരത്തിന്റെ സഹോദരന് കൂടിയായ ബിജു ഗോപിനാഥന് നായര്‍.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മോഹന്‍ലാല്‍ സിനിമകളെ കുറിച്ചും ന്യൂമറോളജിയില്‍ പറയുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചത്. കുറച്ച് നാളുകളായി മോഹന്‍ലാലിന് പരാജയ സിനിമകളായിരുന്നു. എന്നാല്‍ ഇനിയൊരു ഹിറ്റ് വരാന്‍ പോവുകയാണെന്നാണ് ലാലിന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥന് നായര്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്താതെ ഇതൊന്നും നടക്കാന്‍ പോവുന്നില്ലെന്നും ബിജു പറയുന്നു.
‘മോഹന്‍ലാലിന്റെ തേന്മാവിന് കൊമ്പത്ത് റിലീസ് ചെയ്ത സമയത്ത് ഒരു ലക്ഷം രൂപയുടെ വെടിക്കെട്ടും പാലഭിഷേകവുമൊക്കെ നടത്തിയാണ് സിനിമയെ ആരാധകര്‍ വരവേറ്റത്. അവിടെ നിന്നും ഇത്രയും താഴേക്ക് വരിക എന്ന് പറയുന്നതാണ് ശ്രദ്ധേയമായ കാര്യം. ദിലീപ്, ബിജു മേനോന്, സുരേഷ് ഗോപി എന്നിങ്ങനെ അടുത്തിടെ റിലീസ് ചെയ്ത നടന്മാരുടെ സിനിമകള്‍ക്ക് അന്നും ഇന്നും ഒരു മിനിമം ഗ്യാരന്റിയുണ്ട്.
പണ്ട് അതേറ്റവും കൂടുതലുണ്ടായിരുന്നത് ലാലു ചേട്ടനായിരുന്നു. ഇനിയും അതിലേയ്ക്ക് തിരിച്ച് വരാന്‍ സാധിക്കും. ഇനി വരാന്‍ പോകുന്ന മാലൈകോട്ടൈ വാലിബന്, റാം, എമ്പുരാന്, തുടങ്ങിയ സിനിമകളും മോഹന്‍ലാലിന്റെ സംവിധാനത്തിലെത്തുന്ന സിനിമയിലും ഒരെണ്ണം സൂപ്പര്‍ഹിറ്റ് ആവും. അതിന് വേണ്ടി ചില കാര്യങ്ങള്‍ പുള്ളി മാറ്റിയാല്‍ മതി. മൂന്ന് കാര്യങ്ങളാണ് മാറ്റേണ്ടത്.
അതെന്താണെന്ന് താനിപ്പോള്‍ പറയില്ല. തന്നെ വിളിച്ചാല്‍ അതൊക്കെ പറയാമെന്നാണ് ബിജു ഗോപിനാഥന് നായര്‍ പറയുന്നത്. ഇനി അതൊക്കെ ചെയ്യാതെ പുള്ളി എന്തൊക്കെ ചെയ്തിട്ടും യാതൊരു കാര്യവുമില്ല. കാരണം അത്രയധികം റിസര്‍ച്ച് ചെയ്തിട്ടാണ് താനിത് പറയുന്നത്’. താന്‍ ന്യൂമറോളജി പഠിച്ചിട്ടുള്ള ആളാണെന്നും അതിന്റെ വ്യക്തമായ ധാരണയിലാണ് ഈ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ന്യൂമറോളജി വെച്ചാണ് താന്‍ അത് പറഞ്ഞത്. 2024 ല്‍ എന്തായാലും മോഹന്‍ലാലിനൊരു ഹിറ്റ് വരും. മോഹന്‍ലാലിന്റെ നാള് രേവതിയാണ്. അദ്ദേഹത്തിന്റെ ജാതകം പോലും തനിക്ക് കാണാപാഠമായി അറിയാം. കഴിഞ്ഞ രണ്ട് വര്‍ഷം വളരെ മോശം കാലഘട്ടമായിരുന്നു അദ്ദേഹത്തിന്. ഇപ്പോള്‍ സമയം മാറി. എന്തായാലും അടുത്ത വര്‍ഷം ഒരു സിനിമ ഹിറ്റായി മാറും.
മമ്മൂട്ടി ഇപ്പോഴാണ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നത്. മാത്രമല്ല പുള്ളി ഒത്തിരി പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കും. മമ്മൂട്ടി സാറാണല്ലോ നായകന് എന്ന് വിചാരിച്ചിട്ട് ഏറ്റവും പെര്ഫെക്ടായിട്ടേ ആ സംവിധായകന്മാര് സിനിമ ചെയ്യുകയുള്ളു. അതാണ് പുള്ളിയുടെ വിജയം. പിന്നെ മമ്മൂട്ടിയുടെ നാടായ ചെമ്പിലെ ആരുടെ എന്ത് പ്രശ്നമാണെങ്കിലും അദ്ദേഹം അത് തീര്‍ക്കും. ഇപ്പോഴും അങ്ങനെയാണ്. പിന്നെ പുള്ളിയുടെ കുടുംബത്തില്‍ ആരും ജോലി ഇല്ലാത്തവരായി ഇല്ല.
അടുത്തിടെ മമ്മൂട്ടിയുടെ അനിയന് ഇബ്രാഹിംക്കുട്ടി ചേട്ടനെ കുറിച്ച് സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന അദ്ദേഹത്തിന് മമ്മൂട്ടിയാണ് വീട് വെച്ച് കൊടുത്തത്. അതുപോലെ സഹോദരങ്ങള്‍ക്കെല്ലാം വീട് കൊടുത്തതും മമ്മൂട്ടിയാണ്. സുരേഷ് ഗോപിയെ കുറിച്ച് അടുത്തിടെ മോശമായ ചില വാര്‍ത്തകള്‍ വന്നു.
ഒരിക്കലും അദ്ദേഹം അങ്ങനൊരു മോശപ്പെട്ട ആളല്ല. സ്വഭാവഹത്യ എന്ന് പറയുന്നതാണ് ഇത്. അദ്ദേഹത്തെ കൊല്ലുന്നതിനെക്കാളും കഷ്ടമാണ് ഈ കാര്യം. പുള്ളി സ്വന്തം മോളുടെ പ്രായമുള്ള ഒരു കുട്ടിയുടെ ചുമലില്‍ കൈ വച്ചു എന്നാണ് പറയുന്നത്. മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നെങ്കില്‍ സിനിമയിലിത്രയും നില്ക്കുന്ന ആള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടതുണ്ടോ’, എന്നാണ് ബിജു ചോദിക്കുന്നത്.
