Connect with us

മോഹൻലാൽ ഒരു ചിത്രകാരൻ കൂടിയാണെന്ന് ആർക്കെങ്കിലും അറിയാമോ ? ചിത്രങ്ങൾ പുറത്ത് വിട്ട് അജു വർഗീസ് !

Malayalam Breaking News

മോഹൻലാൽ ഒരു ചിത്രകാരൻ കൂടിയാണെന്ന് ആർക്കെങ്കിലും അറിയാമോ ? ചിത്രങ്ങൾ പുറത്ത് വിട്ട് അജു വർഗീസ് !

മോഹൻലാൽ ഒരു ചിത്രകാരൻ കൂടിയാണെന്ന് ആർക്കെങ്കിലും അറിയാമോ ? ചിത്രങ്ങൾ പുറത്ത് വിട്ട് അജു വർഗീസ് !

എന്തിനോടും സ്നേഹമാണ് മോഹൻലാലിന് . ഒരു കലാകാരന് അങ്ങനെ ആകാനേ സാധിക്കു. ശില്പങ്ങളോടും പേന്റിങ്ങുകളോടുമുള്ള സ്നേഹം അതീവവുമാണ് . എന്നാൽ മോഹൻലാൽ ഒരു മനോഹര ചിത്രകാരൻ ആണെന്ന വിവരം ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം പുറത്തു വിട്ടിരിക്കുകയാണ് അജു വർഗീസ്.

മോഹൻലാൽ വരച്ച മൂന്നു ചിത്രങ്ങൾ താരത്തിനു നന്ദി പറഞ്ഞുകൊണ്ട് അജു വർഗീസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാലിനെയും കാണാം. അമൂല്യമായ സമ്മാനം, സ്നേഹത്തിന്റെ കയ്യൊപ്പ് എന്ന ഹാഷ്ടാഗുകളോടെയാണ് അജു ചിത്രങ്ങൾ പങ്കുവച്ചത്. താരത്തിനോടുള്ള സ്നേഹവും ആദരവും രേഖപ്പെടുത്തിക്കൊണ്ട് അജു കുറിച്ചു, –’നന്ദി ലാൽ സർ’!

ലെറ്റർ പാഡിൽ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങൾ. ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിരിക്കുന്നതും കാണാം. താരത്തിന്റെ കയ്യൊപ്പോടുകൂടിയ ചിത്രങ്ങൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിയത് ആരാധകരായിരുന്നു. ‘ലാലേട്ടൻ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,’ എന്നാണ് ആരാധകരുടെ കമന്റ്.

mohanlal’s amazing drawings

More in Malayalam Breaking News

Trending

Recent

To Top