ലാലേട്ടന്‍ ഇതെന്ത് കല്‍പ്പിച്ചാ?; വര്ക്കൗട്ട് ചിത്രങ്ങള്‍ കണ്ട ആരാധകര് ചോദിക്കുന്നു!
ലൂസിഫര്’ തീയേറ്ററുകളിലെത്താനൊരുങ്ങുമ്പോഴും മെയ്യഴക് കാത്തു സൂക്ഷിക്കാന്‍ മോഹന്‍ലാല്‍ ജിമ്മില്‍ കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഒരു ചിത്രം താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാഘകരുമായി പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയും ആരാധകരുമായി താരം ചിത്രം പങ്കുവെച്ചിട്ടുണ്ട്. വര്ക്കൗട്ട്, ഫിറ്റ്‌നസ് എന്നീ ഹാഷ് ടാഗുകളോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മരക്കാര് അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ജിമ്മില്‍ വര്ക്കൗട്ട് ചെയ്യുന്ന ചിത്രം മുന്‍പും പുറത്തു വിട്ടിരുന്നു. ഈ ചിത്രം ഏറെ വൈറലാകുകയും ചെയ്തിരുന്നു.
ഒടിയന്‍ എന്ന ചിത്രത്തിനായി ആണ് മോഹന്‍ലാല്‍ 18 കിലോയോളം കുറച്ച് ശരീരഭാരം നിയന്ത്രിച്ച് തുടങ്ങിയത്. പിന്നാലെ ലൂസിഫറും കായംകുളം കൊച്ചുണ്ണിയും പൂര്‍ത്തിയാക്കിയ താരം ഇപ്പോള്‍ പ്രിയദര്ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര് അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നപ്പോള്‍ ഏറെ ആക്ഷേപങ്ങളും വിമര്ശനങ്ങളുമാണ് താരം നേരിട്ടത്. ഒടിയന് ശേഷം വീണ്ടും താരം പഴയപടി തന്നെയായെന്ന തരത്തിലുള്ള വിമര്ശനങ്ങളും ഉയര്ന്നിരുന്നു. പിന്നാലെയാണ് താരം വീണ്ടും ശരീരഭാരം നിയന്ത്രിക്കാന്‍ ആരംഭിച്ചത്.
അതിനു ശേഷം നിരന്തരം മോഹന്‍ലാല്‍ ജിമ്മില്‍ വര്ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Mohanlal workout…..
