Malayalam
എല്ലാവരും ഈ നാട്ടില്‍ മരിക്കും, എല്ലാവര്‍ക്കും പ്രായമാകും, എനിക്ക് അറിയാം ഞാന്‍ ഏത് നിമിഷവും മരിച്ചു പോകുമെന്ന്; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
എല്ലാവരും ഈ നാട്ടില്‍ മരിക്കും, എല്ലാവര്‍ക്കും പ്രായമാകും, എനിക്ക് അറിയാം ഞാന്‍ ഏത് നിമിഷവും മരിച്ചു പോകുമെന്ന്; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍
64ാം പിറന്നാള്‍ ആഘോഷത്തിന്റെ തിളക്കത്തിലാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. കേരളക്കരയൊന്നാകെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ അഭിനയത്തെക്കുറിച്ചും മനുഷ്യന്റെ പ്രായമാകുന്നതിനെക്കുറിച്ചുമെല്ലാം മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താനായാലും എല്ലാവരും ഈ നാട്ടില്‍ മരിക്കും. എല്ലാവര്‍ക്കും പ്രായമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ജരാനരകള്‍ ബാധിക്കണം, പ്രായമാകണം, മരിക്കണം എന്ന സിസ്റ്റത്തിനോടാണ് ഞാന്‍ യോജിക്കുന്നത്. ഇല്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്നാണ് കരുതുന്നത്. അതല്ലെങ്കില്‍ വല്ല കായകല്‍പ്പ ചികിത്സയൊക്കെ ചെയ്ത് നമ്മള്‍ പുറകിലേക്ക് പോകണം. എനിക്ക് അറിയാം ഞാന്‍ ഏത് നിമിഷവും മരിച്ചു പോകുമെന്ന്,’ എന്നും മോഹന്‍ലാല്‍ പറഞ്ഞു. നിങ്ങള്‍ മരിക്കും, ഇവര്‍ മരിക്കും, എല്ലാവരും മരിക്കും, നമുക്ക് വയസാകും, പല്ലുകള്‍ കൊഴിയും, മുടി പോകും.
അങ്ങനെയല്ലേ വേണ്ടത്. എല്ലാം നമ്മുടെ ഇഷ്ടത്തിനാണ് ജീവിതമെങ്കില്‍ അതിനെ ഭയപ്പെട്ടിട്ട് കാര്യമില്ലല്ലോ. നാളെ എനിക്ക് അസുഖം വരും എന്ന് പറയുന്നതിന് ഇന്നേ മരുന്ന് കഴിക്കുന്നത് എന്തിനാണ്? പിന്നെ ഭാഗ്യം എന്ന് പറയുന്നത് സിനിമയുടെ കൂടെയുണ്ട്. 90 വയസുണ്ടെങ്കിലും നമുക്ക് ആരോഗ്യമുണ്ടെങ്കില്‍ അഭിനയിക്കാന്‍ പറ്റുന്ന കാര്യം തന്നെയാണ്.
കഥകളി ഒക്കെ നോക്കൂ, 92 വയസുള്ള ആളുകളൊക്കെ ഇപ്പോഴും നാടകത്തിലായാലും സിനിമയിലായാലും കഥകളി ആയാലും, ഇതൊക്കെ ചെയ്യുന്നവരില്ലേ? തിക്കുറിശ്ശി സാര്‍ ഒക്കെ എത്രയോ വയസായിട്ടും അവര്‍ ഒക്കെ അഭിനയിച്ചില്ലേ എന്നും മോഹന്‍ലാല്‍ പറഞ്ഞു. കാലത്തിനൊത്ത് കോലം കെട്ടുക എന്ന് പറയില്ലേ, അതുപോലെ തന്നെ, പക്ഷെ മലയാളത്തില്‍ പ്രായത്തിനൊത്ത വേഷങ്ങള്‍ തന്നെയാണ് നമ്മള്‍ ചെയ്യുന്നത്.
എപ്പോഴും ചോദിക്കുന്ന കാര്യമാണ് നിങ്ങള്‍ എന്തിനാണ് 16 വയസുള്ള പെണ്‍കുട്ടിയുടെ കൂടെ ആടുകയും പാടുകയും ഒക്കെ ചെയ്യുന്നത് എന്ന്. നമ്മള്‍ ഇന്ന് ഒരു പഴയ സിനിമ കാണുന്ന പോലെ ഒന്നുമല്ലല്ലോ. പണ്ട് നസീര്‍ സാര്‍ കോളേജില്‍ പഠിക്കുന്ന പയ്യനായി അഭിനയിച്ച പോലെ ഇന്ന് നമുക്ക് ഒരിക്കലും ചെയ്യാന്‍ പറ്റില്ലല്ലോ.
ആ കാലഘട്ടം മാറി. നമ്മുടെ പ്രായത്തിലുള്ള സ്ത്രീകള്‍ എന്ന് പറയുമ്പോള്‍ അത് സിനിമയില്‍ വരുമ്പോള്‍ അതിന് ഒരുപാട് പരിമിതികള്‍ ഉണ്ട്. അതുകൊണ്ട് തന്നെ പ്രായത്തിന് താഴെയുള്ള കുട്ടികളുമായാണ് അഭിനയിക്കാന്‍ പറ്റുന്നത്. എനിക്ക് ഇപ്പോള്‍ 45 വയസുണ്ടെന്ന് കരുതുക, ആ ഞാന്‍ 45 വയസുള്ള സ്ത്രീയുമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് വേറെ ഒരു തരത്തില്‍ ആയി പോകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെങ്കിലും അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം 1978ലെ തിരനോട്ടം ആണ്. ഒരു ഹാസ്യ കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.വില്ലനായി അഭിനയിച്ച ‘മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍’ ആണ് ലാലിന്റെതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രം. വില്ലനായി എത്തി നായകനായി വളര്‍ന്ന് മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനായി. ജനപ്രീതിയുടെ അഭ്രപാളിയില്‍ നിരന്തര സാന്നിധ്യമായി ദശാബ്ദങ്ങള്‍ക്കിപ്പുറവും നിറഞ്ഞ് നില്‍ക്കുകയാണ് ആരാധകരുടെ പ്രിയപ്പട്ട ലാലേട്ടന്‍.
നാലു പതിറ്റാണ്ടിലേറെയായി സിനിമയിലെ നിറ സാന്നിധ്യമാണ് മോഹന്‍ലാല്‍. 5 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, രണ്ട് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം, അഭിനയത്തിന് പ്രത്യേക ജൂറി അവാര്‍ഡ്, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, നിര്‍മ്മാതാവ് എന്ന നിലയില്‍ കേരള സ്‌റ്റേറ്റ് ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, എന്നിവയും മറ്റു നിരവധി അംഗീകാരങ്ങളും മോഹന്‍ലാലിനെ തേടിയെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് 2001ലും 2010 ലും പത്മശ്രീ പുരസ്‌കാരവും 2019 ല്‍ പത്മഭൂഷനും, ഇന്ത്യയുടെ നാലാമത്തെയും, മൂന്നാമത്തെയും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. 2009 ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റ് കേണല്‍ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ നടനായി മോഹന്‍ലാല്‍ മാറി. 2001 മുതല്‍ 2014 വരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും, 2018 കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഓണറ്റി ഡോക്ടറേറ്റുകള്‍ നേടിയിട്ടുണ്ട്.
