Malayalam
ഞാന്‍ സ്ത്രീധനം വാങ്ങിച്ചല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്കും അങ്ങനെയൊന്നും ഉണ്ടാകില്ല; മോഹന്‍ലാല്‍
ഞാന്‍ സ്ത്രീധനം വാങ്ങിച്ചല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്കും അങ്ങനെയൊന്നും ഉണ്ടാകില്ല; മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്.
നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര് പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ നടന്റേതായി വലിയ സൂപ്പര്‍ഹിറ്റായ സിനിമകള്‍ അടുത്തൊന്നും ഇറങ്ങാത്തത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. എന്നാല്‍ വരാന്‍ പോകുന്നതൊക്കെ വമ്പന്‍ ചിത്രങ്ങളായിരിക്കുമെന്നാണ് പ്രതീക്ഷ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് അടക്കം വരാന്‍ പോവുന്നതൊക്കെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമകളാണ്.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് മോഹന്‍ലാലിന്റെ കരിയര്‍ ഗ്രാഫിനെക്കുറിച്ച് നടക്കാറുള്ളത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും മോഹന്‍ലാല്‍ കാര്യമാക്കുന്നില്ല. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. 70 സിനിമകളോളം ചെയ്തിട്ട് എത്രയോ സിനിമകള്‍ മോശമായിട്ടുണ്ട്. സിനിമകള്‍ മോശമാകുന്നത് എങ്ങനെയെന്ന് പറയാന്‍ പറ്റില്ല. ഓരോ സിനിമയും എടുക്കേണ്ട രീതികളുണ്ട്, അതിനൊരു ജാതകമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അല്ലെങ്കില്‍ എല്ലാ സിനിമയും വിജയിക്കേണ്ടേ.
എന്തോ ഒരു മാജിക് ഉണ്ട്. ഒരു നടന് എന്ന നിലയില്‍ എന്റെ ജോലി വരുന്ന സിനിമകള്‍ മാക്സിമം ചെയ്യാന്‍ നോക്കുകയെന്നാണ്. വേണമെങ്കില്‍ വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാം. അത് പോരെ. കാരണം കൂടെ ഒരുപാട് പേരുണ്ട്. അവരെയാെക്കെ സഹായിക്കാന്‍ മോശം സിനിമ ചെയ്യണം എന്നല്ല അതിന്റെ അര്‍ത്ഥം. ചെയ്യുന്ന കൂട്ടത്തില്‍ ചില മോശം സിനിമകളും ഉണ്ടാകുമെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ വരുന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. അതിലൊന്നും ഒരു പരാതിയും ഇല്ല. എന്നെ ഒരാള്‍ തെറി പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കാരണം ഞാന്‍ 46 വര്‍ഷമായി എന്തൊക്കെ മലയാള സിനിമയ്ക്ക് ചെയ്തു എന്നതും കൂടി ഇതിന്റെ പിറകിലുണ്ട്. ഒരു സിനിമ കൊണ്ടല്ല ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത രണ്ട് മൂന്ന് സിനിമ വളരെ സക്സസ്ഫുളായാല്‍ ഇതൊക്കെ മാറും.
ഒരു സിനിമ മോശമായിപ്പോയതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ മാത്രമല്ല. പഴി പറഞ്ഞെന്ന് കരുതി, സിനിമ ചെയ്യാതിരിക്കുകയോ കരയുകയോ വേണ്ട. കാരണം അതിന്റെ സമയമൊക്കെ കഴിഞ്ഞു. ഒന്നുകില്‍ സിനിമ ചെയ്യാതിരിക്കാം, അല്ലെങ്കില്‍ ചെയ്ത് കൊണ്ടിരിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷാ ശൈലി മോശമായിരുന്നെന്ന് കഴിഞ്ഞ ദിവസം സംവിധായകന് രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.
ഇതേക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ഞാന്‍ തൃശൂര്‍ക്കാരനല്ല. എനിക്ക് ആ സമയത്ത് പത്മരാജന് പറഞ്ഞ് തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ്. എനിക്ക് അറിയാവുന്നത് പോലെയല്ലെ പറയാന്‍ പറ്റൂ. തൃശൂരുകാരെല്ലാം അങ്ങനത്തെ ശൈലിയില്‍ സംസാരിക്കാറില്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. വിവാദങ്ങളില്‍ അകപ്പെടുന്നത് കാര്യമാക്കുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കേരളത്തില്‍ സ്ത്രീധന വിഷയത്തില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ചും നടന് സംസാരിച്ചു.
ഞാന്‍ സ്ത്രീധനം വാങ്ങിച്ചല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്കും അങ്ങനെയൊന്നും ഉണ്ടാകില്ല. സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോയ വാര്‍ത്ത വന്നു. പ്രതിയെ എങ്ങനെയെങ്കിലും പിടിച്ചാേ എന്നാണ് !നോക്കിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നേര് ആണ് താരത്തിന്റെ പുതിയ സിനിമ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. ജിത്തു ജോസഫാണ് നേരിന്റെ സംവിധായകന്.
അടുത്തിടെ മോഹന്‍ലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും ഏറെ വൈറലായിരുന്നു. ജയവും പരാജയവും നിറഞ്ഞ സമ്മിശ്ര സിനിമ ജീവിതമാണ് മോഹന്‍ലാലിന് ഉണ്ടായിരുന്നത്. എന്നിരുന്നാലും തീയറ്റര്‍ കളക്ഷനിലും സാറ്റലൈറ്റ്,ഒടിടി വ്യാപാരത്തിലുമെല്ലാം ഇപ്പോഴും അദ്ദേഹം ഒന്നാമനാണ്. മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓള് ഫോര്‍മാറ്റ്സ് അടുത്തിടെ പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്പോഴും മലയാളത്തില്‍ ഒന്നാമന് മോഹന്‍ലാലും രണ്ടാമന് മമ്മൂട്ടിയും ആണെന്നാണ്.
ആന്റണി പെരുമ്പാവൂര്‍ പറയുന്ന കോടികള്‍ കൊടുക്കാന്‍ തയ്യാറാവുന്ന ആരുടെ സിനിമകളിലും അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായോ അന്ന് മുതലാണ് മോഹന്‍ലാല്‍ വീണുപോയത്. കൂതറ, പെരുച്ചാഴി, നീരാളി, ഇട്ടിമാണി തുടങ്ങി നിരവധി പടങ്ങള്‍ അദ്ദേഹത്തിന്റെ പൊട്ടി. ലൂസിഫര്‍ കോടികള്‍ നേടിയെങ്കിലും നടന് എന്ന നിലയില്‍ മോഹന്‍ലാലിന് നേട്ടമൊന്നും ഉണ്ടായിട്ടില്ല.
വിറ്റെടുക്കുന്ന പരിപാടി മോഹന്‍ലാല്‍ നിര്‍ത്തണം. ജയിലറിലെ മാത്യു എന്ന കഥാപാത്രം മോഹന്‍ലാലിന് പണം നല്കി എന്നല്ലാതെ മറ്റെന്ത് നേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? നല്ല സിനിമകള്‍ ചെയ്യാന്‍ ഇനിയെങ്കിലും മോഹന്‍ലാല്‍ മനസ് വെക്കണം. ഇട്ടിമാണിയെ പോലുള്ള സിനിമകളാണ് ഇനിയും താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് താങ്കളുടെ വിധി എന്നേ പറയാനുള്ളൂ’, എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
