Connect with us

‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ അഭ്യര്‍ത്ഥിച്ച് ആരാധകന്‍; എല്ലാവരെയും അമ്പരപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടി

Malayalam

‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ അഭ്യര്‍ത്ഥിച്ച് ആരാധകന്‍; എല്ലാവരെയും അമ്പരപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടി

‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ കാണാന്‍ അഭ്യര്‍ത്ഥിച്ച് ആരാധകന്‍; എല്ലാവരെയും അമ്പരപ്പിച്ച് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടി

അടുത്തിടെ ഇറങ്ങിയ ‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ സിനിമാകൊട്ടകളെ പിടിച്ചു കുലുക്കിയിരുന്നു. വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകരുടെ മനസിലിടം പിടിച്ചിട്ടുണ്ട്. ക്ലിന്റ് ഈസ്റ്റ്‌വുഡിനും സത്യജിത് റായിക്കുമുള്ള സമര്‍പ്പണമാണ് തന്റെ ചിത്രമെന്ന് കാര്‍ത്തിക് മുന്‍പ് പറഞ്ഞിരുന്നു.

വിജയത്തിന് പിന്നാലെ ചിത്രം കാണാന്‍ ക്ലിന്റ് ഈസ്റ്റ് വുഡിനോട് ആഭ്യര്‍ത്ഥിച്ച് ആരാധകന്‍. തൊട്ടുപിന്നാലെ ആരാധകന് മറുപടിയുപമായി ക്ലിന്റ് എത്തിയത്. സമൂഹമാദ്ധ്യമത്തിലാണ് ക്ലിന്റിനെ ടാഗ് ചെയ്ത് അരാധകന്‍ പോസ്റ്റ് പങ്കുവെച്ചത്.

‘ജിഗര്‍തണ്ട ഡബിള്‍ എക്‌സ്’ എന്ന പേരില്‍ ഒരു തമിഴ് സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും സമയം കിട്ടുമ്പോള്‍ ചിത്രം കാണാന്‍ ശ്രമിക്കണമെന്നായിരുന്നു ആരാധകന്റെ അഭ്യര്‍ത്ഥന. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു. തന്റെ പോസ്റ്റിന് മറുപടി ലഭിക്കുമെന്ന് ഇയാള്‍ കരുതിയിരുന്നില്ല.

എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മറുപടിയെത്തി. സിനിമയെക്കുറിച്ച് അറിഞ്ഞെന്നും നിലവില്‍ ഒരു സിനിമയുടെ തിരക്കിലാണെന്നും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ ജിഗര്‍തണ്ട കാണാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആക്ഷന്‍ പാക്ക്ഡ് സ്വീക്കന്‍സുകളും കാടും പ്രകൃതിയും അടങ്ങുന്ന ചിത്രീകരണത്തിലെ നവ്യാനുഭവവുമാണ് സിനിമയുടെ പ്രത്യേകത. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമയില്‍ രാഘവ ലോറന്‍സ്, എസ്‌ജെ സൂര്യ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More in Malayalam

Trending

Recent

To Top