Connect with us

തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

Actor

തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍; വൈറലായി ചിത്രങ്ങള്‍

പ്രശസ്തമായ തിരുവണ്ണാമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍. എഴുത്തുകാരനായ ആര്‍ രാമാനന്ദിനോടൊപ്പമാണ് മോഹന്‍ലാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ രാമാനന്ദ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചു. ശ്രീ നാരായണ ഗുരുവിന്റെ സദാശിവദര്‍ശനത്തിലെ ശ്ലോകത്തോടൊപ്പമാണ് ആര്‍ രാമാനന്ദ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവുംപറ
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്‌നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ’

എന്ന ശ്ലോകമാണ് രാമാനന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇത് ശ്രീനാരായണ ഗുരു എഴുതിയ സദാശിവദര്‍ശനം എന്ന കീര്‍ത്തനത്തിലെ അവസാനത്തെ വരികളാണ്.

തമിഴ്‌നാട്ടിലെ ശൈവസങ്കല്പങ്ങളില്‍ ഉന്നത സ്ഥാനമാണ് തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിന് ഉള്ളത്. പഞ്ചഭൂത ലിംഗങ്ങളില്‍ അഗ്‌നി ലിംഗമാണ് അരുണാചലേശ്വരന്‍. കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രത്തില്‍ ഭൂമിലിംഗവും, തിരുവാണൈക്കാവല്‍ ജംബുകേശ്വരര്‍ ക്ഷേത്രത്തില്‍ ജലലിംഗവും, ആന്ധ്രാപ്രദേശിലെ കാളഹസ്തിയില്‍ വായു ലിംഗവും, ചിദംബരം തില്ലൈ നടരാജര്‍ ക്ഷേത്രത്തില്‍ ആകാശ ലിംഗവും തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തില്‍ അഗ്‌നിലിംഗവും എന്നാണ് പഞ്ച ഭൂത സ്ഥലത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍.

മോഹന്‍ലാലും ആര്‍ രാമാനന്ദും ഇതിന് മുമ്പും ഒരുമിച്ച് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും യാത്ര ചെയ്യുന്നയാളാണ് മോഹന്‍ലാല്‍. അടുത്തിടെ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ സ്വാമി അവധൂത നാദാനന്ദയുടെ ആശ്രമത്തില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.

ഇവരോടൊപ്പം പ്രദീപ് നമ്പ്യാര്‍, സജീവ് സോമന്‍ എന്നിവരുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ രാമാനന്ദ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കുകയും ചെയ്തു. എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു താരത്തിന്റെ അന്നത്തെ സന്ദര്‍ശനം.

Continue Reading
You may also like...

More in Actor

Trending

Recent

To Top