Malayalam
വിഷ്ണുവിനൊപ്പം കേക്ക് മുറിച്ച് നേരിന്റെ വിജയം ആഘോഷിച്ച് മോഹന്‍ലാല്‍; വൈറലായി വീഡിയോ
വിഷ്ണുവിനൊപ്പം കേക്ക് മുറിച്ച് നേരിന്റെ വിജയം ആഘോഷിച്ച് മോഹന്‍ലാല്‍; വൈറലായി വീഡിയോ
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു നേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കാഴ്ച പരിമിതിയുള്ള ഒരു യുവാവ് തിയേറ്ററില്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ആ യുവാവിനെ നേരിന്റെ വിജയ ആഘോഷ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചതും മോഹന്‍ലാലിനൊപ്പം കേക്ക് മുറിച്ചതുമൊക്കെ വാര്‍ത്തകളില്‍ നിറയുകയാണ്.
വിഷ്ണു എന്ന യുവാവ് സിനിമയെ കുറിച്ച് റിലീസിന് മാധ്യമങ്ങളോട് ആവേശത്തോടെ പ്രതികരിച്ചതായിരുന്നു പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. കഥ കേട്ട് മനസിലാക്കുമെന്ന് വീഡിയോയില്‍ പറഞ്ഞ വിഷ്ണുവിന്റെ വാക്കുകള്‍ പ്രേക്ഷകര്‍ അന്ന് ഏറ്റെടുത്തിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ്. നേര് വലിയ ഇഷ്ടമായി എന്നുമാണ് വീഡിയോയില്‍ വിഷ്ണു പ്രതികരിച്ചത്.
വീഡിയോ മോഹന്‍ലാലും കണ്ടു. തുടര്‍ന്നായിരുന്നു വിഷ്ണുവിനെ നേരിന്റ വിജയ ആഘോഷ ചടങ്ങിലേക്ക് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷണിച്ചത്. വിഷ്ണുവുമായി ചേര്‍ന്നായിരുന്നു മോഹന്‍ലാല്‍ വിജയ ആഘോഷത്തിന്റെ കേക്ക് മുറിച്ചത്.
മോഹന്‍ലാലിനെപ്പോലെ മറ്റൊരു നടന് രാജ്യത്തില്ലെന്ന് പറുകയാണ് വിഷ്ണു. കൊച്ചിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. ബിരുദാനന്തര ബിരുദധാരിയായ വിഷ്ണുവിന് മോഹന്‍ലാല്‍ തന്നെ ഒരു കേക്ക് വീട്ടിലേക്കായി നല്‍കിയതിനെ ഏട്ടന്റെ കരുതല്‍ എന്ന് പറഞ്ഞ് ആണ് ആരാധകര്‍ അഭിനന്ദിക്കുന്നത്.
സംവിധായകന് ജീത്തു ജോസഫടക്കമുള്ളവര്‍ വിജയ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. നടന് മോഹന്‍ലാലിന്റെ വമ്പന്‍ ഒരു തിരിച്ചുവരവാണ് നേര് എന്നാണ് മിക്കവരുടെയും അഭിപ്രായം. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്!ണു ശ്യാമാണ്.
