Malayalam Breaking News
ഇലക്ഷന് മണിക്കൂറുകൾക്ക് മുൻപ് മോഹൻലാൽ – സുരേഷ് ഗോപി കൂടിക്കാഴ്ച !
ഇലക്ഷന് മണിക്കൂറുകൾക്ക് മുൻപ് മോഹൻലാൽ – സുരേഷ് ഗോപി കൂടിക്കാഴ്ച !
By
ഇലക്ഷന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്നലെ കലാശക്കൊട്ടും കഴിഞ്ഞു ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാർത്ഥികൾ. തൃശൂർ എൻ ഡി എ സ്ഥാനാർഥി ആയ സുരേഷ് ഗോപി ശക്തമായ പ്രചാരണ പരിപാടികളിൽ ആണ്.
സുരേഷ് ഗോപിയെ പിന്തുണച്ചതിനു പ്രിയ വാര്യർക്കും ബിജു മേനോനും നേരെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്കു പിന്നാലെ ഇന്ന് നിര്‍ണായകമായൊരു വാർത്ത പുറത്തു വരികയാണ്. മോഹൻലാലും സുരേഷ് ഗോപിയും തമ്മിലുള്ള കൂടി കാഴ്ചയാണ് ചർച്ചയാകുന്നത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും സൗഹൃദ സംഭാഷണവും സുരേഷ് ഗോപി തന്നെ പുറത്ത് വിട്ടിരുന്നു,. ഫേസ്ബുക് ലൈവിലൂടെയാണ് സുരേഷ് ഗോപി മോഹന്‍ലാലുമായുള്ള കൂടി കാഴ്ച പുറത്തു വിട്ടത്.
സുരേഷ് ഗോപിയെ പിന്തുച്ച് താരങ്ങൾ വരാതിരുന്നാൽ അവർക്ക് ഭയമാണ് എന്ന് സുരേഷ് ഗോപി പ്രസ്താവിച്ചിരുന്നു . ഇതിനു പിന്നാലെ ഒട്ടേറെ താരങ്ങൾ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരുന്നു.
mohanlal – suresh gopi meeting
