Connect with us

മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

Malayalam

മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ 1988 ൽ വിവാഹിതരായ മോഹൻലാലും സുചിത്രയും ഇന്ന് അവരുടെ മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, പ്രിയപ്പെട്ട സുചി. എന്നും നിന്നോട് നന്ദിയുള്ളവനാണ്, എന്നും നിന്റേത്…’ എന്നുമാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി മോഹൻലാൽ കൊടുത്തിരിക്കുന്നത്.

പിന്നാലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.

ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു.

സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്നാണ് സുരേഷ് ബാലാജി പറഞ്ഞിരുന്നത്. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു എന്നായിരുന്നു ജ്യോത്സ്യന്റെ പ്രവചനം.

പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്. തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു. എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു. എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു.

ഈ തിരക്കുകൾക്കിടയിലും മോഹൻലാൽ എങ്ങനെയാണ് വിവാഹവാർഷികം ഓർത്തുവയ്ക്കുന്നെതെന്ന് പലർക്കും അത്ഭുതം തോന്നാറുണ്ട്. ഇതിനുള്ള ഉത്തരം മോഹൻലാൽ മുൻപ് ഒരു അഭിമുഖത്തിൽ നൽകിയിരിന്നു. വർഷങ്ങൾക്ക് മുൻപ് ജെബി ജംക്ഷന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

മോഹൻലാൽ ഒരിക്കൽ തന്റെ വിവാഹവാർഷികം മറന്നതിനെ കുറിച്ചും അന്ന് സുചിത്ര നൽകിയ സമ്മാനത്തെ കുറിച്ചുമാണ് അഭിമുഖത്തിൽ പറയുന്നത്. അന്ന് സുചിത്ര നൽകിയ ഒരു കുറിപ്പിലെ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചതായും താരം തുറന്നു പറഞ്ഞിരുന്നു. ആ വാക്കുക്കൾ അത്രത്തോളം മനസിൽ ആഴമായി പതിഞ്ഞത് കൊണ്ടാണ് പിന്നീടൊരിക്കലും മോഹൻലാൽ തിരക്കുകൾക്കിടയിൽ ആണെങ്കിൽ പോലും വിവാഹ വാർഷികം മറക്കാതിരിക്കുന്നത്.

“ഒരു ദിവസം ഞാൻ ദുബായിലേക്ക് പോകുകയാണ്. എന്നെ കാറിൽ എയർപോർട്ടിൽ വിട്ടതിന് ശേഷം സുചിത്ര തിരിച്ചുപോയി. ഞാൻ അകത്ത് കയറി, ലോഞ്ചിൽ ഇരിക്കുന്ന സമയത്ത് എനിക്കൊരു കോൾ വന്നു. അത് സുചിത്ര ആയിരുന്നു. ഞാൻ നിങ്ങളുടെ ബാഗിൽ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുത്ത് നോക്കൂ എന്ന് പറഞ്ഞു. എന്താണ് എന്ന് ചോദിച്ചപ്പോൾ, നോക്കൂ എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു.

എന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് ഞാൻ തുറന്ന് നോക്കി. അതിലൊരു ഗിഫ്റ്റ് ഉണ്ടായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ ഒരു മോതിരവും കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസമെങ്കിലും മറക്കാതിരിക്കാൻ, ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണ്’ എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഇത്തരം ചെറിയ ചെറിയ പ്രധാനം എന്ന് എനിക്ക് മനസിലായി. അതിനു ശേഷം ഏപ്രിൽ 28 എന്ന ആ ദിവസം ഞാൻ മറന്നിട്ടില്ല” എന്നാണ് മോഹൻലാൽ പറഞ്ഞത്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബാറോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ സുചിത്ര പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ഇന്നലെ ആന്റണി ചോദിച്ചു സംസാരിക്കാമോയെന്ന്. പ്ലീസ് എന്നെ വിളിക്കല്ലേ എന്ന് പറഞ്ഞു. പിന്നെ ഞാൻ വിചാരിച്ചു സംസാരിക്കാം എന്ന്.

കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ ഞാൻ ഒരു ലോ പ്രൊഫൈൽ ബാക്ക്സീറ്റ്‌ എടുക്കാൻ തീരുമാനിച്ച് മാറിയിരുന്നു. അപ്പുവിന്റെ ആദ്യ ചിത്രവുമായി ബന്ധപ്പെട്ടു ഞാൻ വേദിയിൽ വന്നു സംസാരിച്ചു. ഇന്ന് ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്നാണ്. ഒരു നടൻ എന്ന നിലയിൽ, അഭിനയജീവിതത്തിൽ, എല്ലാം നേടിയിട്ടുണ്ട് അദ്ദേഹം. ഒരു സംവിധായകൻ എന്ന നിലയിൽ തുടക്കം കുറിക്കുന്ന നല്ല നാളാണ് ഇന്ന്. അതുകൊണ്ട് എന്തെങ്കിലും പറഞ്ഞേ മതിയാകൂ എന്ന് കരുതി.

നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങൾ വിവാഹിതരായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. ബറോസിനെക്കുറിച്ച് പറയുകയാണെങ്കിൽ, എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, ഞാൻ ഒരു ത്രീ ഡി പടത്തിൽ അഭിനയിക്കാൻ പോവുകയാണ്, നല്ല പടമാണ് എന്നൊക്കെ. ഞാൻ ഓർത്തു കൊള്ളാമല്ലോ. കുട്ടിച്ചാത്തനു ശേഷം വരുന്ന ത്രീ ഡി പടം നന്നായിരിക്കുമല്ലോ. പിന്നീട് അതിന്റെ തിരക്കഥ വീട്ടിൽ കൊണ്ട് വന്നപ്പോൾ ഞാനും വായിച്ചു.

അതിന്റെ സാങ്കേതികവശങ്ങൾ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. ബറോസ് സംവിധാനം ചെയ്യാൻ എടുത്ത തീരുമാനം വളരെ നന്നായി എന്നാണ് കരുതുന്നത്. ജിജോ സാറിന്റെ സാങ്കേതിക സഹായം ഏറെ നിർണ്ണായകമാകും എന്ന് കരുതുന്നു. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നതിൽ സംശയമില്ലെന്നുമായിരുന്നു സുചിത്ര പറഞ്ഞിരുന്നത്.

മൈ വൈഫ് ഈസ് മൈ ലൈഫ് എന്നാണ് മോഹൻലാൽ ഭാര്യയെ കുറിച്ച് പറയാറുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയൊരു അഭിമുഖത്തിൽ അദ്ദേഹം സുചിത്രയെ കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞാനും എന്റെ ഭാര്യയും വല്ലപ്പോഴും കാണുന്ന ആളുകളാണ്. എന്നിരുന്നാൽ തന്നെയും കാണുമ്പോഴുള്ള ആ പെപ്പ് അപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ ഒരാളെ എങ്ങനെ ബഹുമാനിക്കുന്നോ സ്നേഹിക്കുന്നോ അതുപോലെ അവർ തിരിച്ച് ചെയ്യണം എന്നാണ്. ഞങ്ങൾ തമ്മിൽ എല്ലാം സുന്ദര മനോഹരനിമിഷങ്ങളാണ്. നിമിഷം എന്ന് പറയാൻ ആകില്ല. നമ്മൾ അത് എങ്ങനെ പെർസീവ് ചെയ്യുന്നു കണക്ട് ചെയ്യുന്നു എന്നുള്ളതാണ്.

ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ഞാൻ വളരെ സന്തോഷത്തോടെ കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കുന്ന ആളാണ്. ഉറപ്പായും ആ ക്യാംപെയിനിൽ എന്ന പോലെ ഞാനും പറയും എന്റെ ജീവിതം എന്റെ ഭാര്യയാണെന്ന്. ഉലഹന്നാൻ പറയുംപോലെ ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളാകാം.

പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷെ ഞാൻ പിണക്കങ്ങൾക്ക് മുമ്പിൽ കീഴടങ്ങിക്കൊടുക്കുന്ന ആളാണ്. വഴക്കിനെ വലുതാക്കാൻ ഒരിക്കലും ഇഷ്ടപ്പെടുന്ന ആളല്ല. നിങ്ങൾ ചെയ്യുന്ന കാര്യം ശരിയല്ലെന്ന് പറയുമ്പോഴല്ലേ ദേഷ്യവും വഴക്കും ഉണ്ടാവുക. അത്തരം അവസരം ഞാനായി ഉണ്ടാക്കാറില്ലെന്നും നടൻ പറഞ്ഞിരുന്നു.

അടുത്തിടെ, നടി സുഹാസിനി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. പ്രിയൻ എന്തോ കാര്യത്തിന് എന്നെ ഫോൺ ചെയ്തു. അടുത്ത് മോഹൻലാലുണ്ട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോണെടുത്ത് ആദ്യം പറഞ്ഞത് സുഹാസിനീ ഞാൻ സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്യുന്നു, മദ്രാസിൽ നിന്നാണ്, ഞാൻ വളരെ സന്തോഷവാനാണ് എന്നാണ്. പൊതുവെ വിവാഹത്തിന് പെൺകുട്ടികൾക്കായിരിക്കും കൂടുതൽ സന്തോഷിക്കുക എന്ന് ഞാൻ കരുതിയത്. പക്ഷെ മോഹൻലാൽ അന്ന് അതീവ സന്തോഷത്തിലായിരുന്നെന്നും സുഹാസിനിയുമായുള്ള അഭിമുഖത്തിൽ നടി ഓർത്ത് പറഞ്ഞു.

ഞാനെന്റെ ഭാര്യയോട് ഇന്നേവരെ ‘ഐ ലവ് യൂ’ എന്ന് പറഞ്ഞിട്ടില്ലെന്നാണ് മോഹൻലാൽ പറയുന്നത്. സംശയം തോന്നുമ്പോൾ വീണ്ടും ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. പ്രണയത്തെക്കുറിച്ച് ഇതിൽ കൂടുതലൊന്നും സുചിത്രയും എങ്ങും പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. പക്ഷേ വിവാഹത്തിന് മുമ്പ് താരത്തെ തേടിപ്പിടിച്ച് ദിനവും അഞ്ച് കാർഡുകൾ വരെ അയച്ച് മൗനമായി സ്‌നേഹം അറിയിച്ച ഒരു പ്രണയകാലം ഉണ്ടായിരുന്നു സുചിയ്ക്ക്.

അതിൽ എവിടേയും സുചിത്രയെന്ന് എഴുതിയില്ല, പ്രണയം പ്രണയത്തെ തിരിച്ചറിഞ്ഞു… താരം ആ പ്രണയ കാർഡുകൾ ആരുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് ചെന്നൈയിലെ വീട്ടിൽ സുചിത്രയുടെ ക്രാഫ്ട് റൂമിലും സ്വയം രൂപകൽപന ചെയ്ത നിറയെ കാർഡുകൾ. ഇന്നും സുചിത്ര കാർഡുകൾ രൂപകൽപ്പന ചെയ്യാറുണ്ട്.

More in Malayalam

Trending

Recent

To Top