Connect with us

അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ

Malayalam

അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ

അമ്മയെയോ ഭാര്യയെയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തിരക്കെല്ലാം മാറ്റിവെച്ച് മോഹൻലാൽ ഓടിയെത്തും; എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നും നടൻ; വൈറലായി വാക്കുകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കണ്ടപ്പോൾ താൻ വെറുപ്പായി പോയി പിന്നീട് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി പ്രണയത്തിലായെന്നും സുചിത്ര തുറന്നുപറഞ്ഞിരുന്നു. ആ വെറുപ്പ് പ്രണയമായതിനെ കുറിച്ചെല്ലാം സുചിത്ര പലപ്പോഴും സംസിരിച്ചിട്ടുണ്ട്. നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.

എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങൾ വിവാഹിതരായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം എന്നാണ് സുചിത്ര പറയാറുള്ളത്.

കഴിഞ്ഞ ദിവസമായിരുന്നു സുചിത്രയുടെ പിറന്നാൾ. പ്രിയപ്പെട്ട ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ഇത്തവണയും മുടങ്ങാതെ ബർത്ത് ഡെ വിഷസ് നേർന്ന് മോഹൻലാൽ എത്തി. ഹാപ്പി ബർത്ത് ഡെ ഡിയർ സുചി എന്ന് കുറിച്ചുള്ള പോസ്റ്റ് അതിവേ​ഗത്തിൽ വൈറലായി. ഈ വേളയിലാണ് സുചിത്രയുടെയും മോഹൻലാലിന്റെയും ജീവിതം വീണ്ടും വാർത്തകളിൽ നിറയുന്നത്. 1988ൽ കേരള ഹിന്ദു സ്റ്റൈലിൽ അത്യാഢംബരപൂർവമാണ് വിവാഹം നടന്നത്.

തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ പങ്കെടുത്ത വിവാഹമായിരുന്നു. സുചിത്ര ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാമായി മോഹൻലാലിന് വീടുകളും ഫ്ലാറ്റുകളുമെല്ലാം ഉണ്ടെങ്കിലും കുടുംബം കൂടുതൽ സമയവും ചെന്നൈയിലാണ് താമസിക്കാറുള്ളത്.

വിവാഹ ശേഷം തുടക്കസമയത്ത് മോഹൻലാലിന്റെ അമ്മക്ക് ഒപ്പമായിരുന്നു സുചിത്ര. അമ്മ ഫോളോ ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും സുചിത്രയും ഫോളോ ചെയ്തിരുന്നു. സന്ധ്യക്ക് നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് മുതൽ അമ്മക്കൊപ്പം ഇരുന്ന് സീരിയലുകൾ ആസ്വദിക്കുന്ന ഒരു പാവം മരുമകൾ ആയിരുന്നു സുചിത്ര എന്നാണ് ഇവരെ അടുത്തറിയാവുന്നവർ തന്നെ പറയുന്നത്. മോഹൻലാലിൻറെ എറണാകുളത്തെ വിസ്മയം എന്ന വീട്ടിലാണ് അമ്മയ്ക്കൊപ്പം സുചിത്രയും കഴിഞ്ഞിരുന്നത്.

പിന്നീട് ചെന്നൈയിലേയ്ക്ക് താമസം മാറിയപ്പോൾ അധികം ഇടവേളകൾ ഇല്ലാതെ തന്നെ സുചിത്ര കേരളത്തിൽ വന്നു പോകും. അമ്മ സുഖമില്ലാതെ കിടപ്പിലായപ്പോഴൊക്കെയും എല്ലാം നോക്കി നടത്തിയത് സുചിത്ര ആയിരുന്നു. എന്നും അമ്മയെ വിളിച്ച് വിശേഷങ്ങൾ തിരക്കാനും ഇടയ്ക്കിടെ ഓടി വന്ന് അമ്മയെ കാണാനും കുറച്ച് ദിവസം ഒപ്പം നിൽക്കാനുമെല്ലാം സുചിത്ര സമയം കണ്ടെത്താറുണ്ട്.

അമ്മയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ എല്ലാ തിരക്കും മാറ്റിവെച്ച് മോഹൻലാൽ എത്തും. അമ്മയെ സ്നേഹിക്കുന്ന മകൻ പതിന്മടങ്ങായി ഭാര്യയേയും സ്നേഹിക്കുമെന്ന് പറ‍ഞ്ഞ് കേൾക്കാറുണ്ടെന്നും മോഹൻലാലിന്റെ കാര്യത്തിൽ അത് വളരെ ശരിയാണെന്നും ആരാധകർ പറയുന്നു. അമ്മയ്ക്ക് വേണ്ടി മാത്രമല്ല സുചിത്ര അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റായിരുന്നപ്പോഴും മോഹൻലാലായിരുന്നു ബൈ സ്റ്റാന്റർ.

ഹേമ കമ്മിറ്റി വിവാദം കൊടുമ്പിരി കൊണ്ടിരുന്ന വേളയിൽ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്ന മോഹൻലാൽ വിശദീകരണം നൽകുന്നതിനിടെയാണ് തന്റെ പത്നി സുചിത്രയ്ക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്നാന്നും സർജറിയ്ക്ക് വിധേയയായി എന്നും പറഞ്ഞിരുന്നത്. തന്റെ സ്വകാര്യമായ ആവശ്യങ്ങളുടെ തിരക്കുകളുമായി ബന്ധപ്പെട്ട് ഇതുവരെയും താൻ കേരളത്തിൽ ഇല്ലായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല ഭാര്യയ്ക്ക് ഒരു സർജറി വേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ ഭാര്യയുടെ സർജറി യുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ഹോസ്പിറ്റലിൽ ഇരിക്കേണ്ടി വന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ എന്താണ് സുചിത്രയ്ക്ക് സംഭവിച്ചതെന്ന് പറഞ്ഞിരുന്നില്ല. അതേസമയം, സുചിത്രയ്ക്ക് മുൻപും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചില വിവരങ്ങളുണ്ട്. 1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല.

ഇരുവരും തമ്മിൽ പത്ത് വയസ് പ്രായ വ്യത്യാസമുണ്ട്. സുചിത്രയ്ക്കിപ്പോൾ അമ്പത്തിനാല് വയസാണ് പ്രായം. എന്ത് ചെയ്താലും സുചിത്രയെ ഇംപ്രസ് ചെയ്യിക്കാൻ കഴിയില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹൻലാൽ.

എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്‌മെന്റ് സൂക്ഷിച്ചാണ് താൻ സ്‌നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹൻലാൽ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാൽ താൻ സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന വേദനകൾ സഹിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കാം താൻ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹൻലാൽ ഒരിക്കൽ പറഞ്ഞത്. അടുത്തിടെ മോഹൻലാൽ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരുന്നു.

അമ്മ വർഷങ്ങളായി കിടപ്പിലാണ്. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും. എല്ലാവരും നല്ല കുട്ടികളും നല്ല മാതാപിതാക്കന്മാരും ആണ്. എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ. എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്. സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെ ആണ്… എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ ആണ്.

സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. പത്ത് വർഷമായി അമ്മ കിടപ്പിലാണെന്നും തന്റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും മോഹൻലാൽ കണ്ണ് നിറഞ്ഞ് പറ‍ഞ്ഞിരുന്നു.

കഴിഞ്ഞ ദിവസവും തന്റെ അമ്മയെ കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നു. അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ആശുപത്രിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോഹൻലാൽ അമ്മയെ കുറിച്ച് പറഞ്ഞത്. തളർന്നുപോയ തന്റെ അമ്മ ഇന്ന് സംസാരിക്കുന്നതിന് കാരണം അമൃത ആശുപത്രിയിലെ ചികിത്സയും അമൃതാനന്ദമയിയുടെ അനുഗ്രഹവുമാണെന്നാണ് നടൻ പറഞ്ഞത്.

വർഷങ്ങളായി മലയാളികൾക്ക് സാന്ത്വന താങ്ങായി നിലനിൽക്കുന്ന അമൃത ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റ് രജത ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇവിട എത്താനും എല്ലാവരോടും രണ്ട് വാക്ക് സംസാരിക്കാനും സാധിച്ചത് ഭാഗ്യമായി കാണുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങിൽ പങ്കെടുക്കുക എന്നത് നിയോഗം എന്നതിനേക്കാൾ കർത്തവ്യമായി കണക്കാക്കുന്നു.

എന്റെ അമ്മ കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി വാക്കുകളിലൂടെയും അല്ലാതെയും ഞങ്ങളോടെല്ലാം സംസാരിക്കും വിധം ഞങ്ങൾക്ക് കാണാനും സന്തോഷങ്ങൾ പങ്കിടാനുമാക്കി തന്നത് ഈ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടേയും ആരോഗ്യസേവകരുടേയും മറ്റ് പ്രവർത്തകരുടേയും ആത്മാർപ്പണത്തോടെയുള്ള പിന്തുണകൊണ്ട് മാത്രമാണ്. അമ്മയെ ഇവിടെ പ്രവേശിപ്പിച്ചിരുന്ന നാളുകളിൽ ഈ ആശുപത്രി എനിക്ക് എന്റെ വീട് തന്നെയായിരുന്നു.

അമ്മയുടെ മുറിയുടെ തൊട്ട് അടുത്ത് തന്നെയായിരുന്നു എന്റെ താമസം. ഇന്ന് ഞാൻ ഫോൺ ചെയ്യുമ്പോൾ മറുതലയ്ക്കൽ അമ്മയുടെ ശബ്ദം കേൾക്കാനും തിരക്കിനിടയിൽ നിന്നും ഓടി വരുമ്പോൾ ആ വാത്സല്യം അനുഭവിക്കാനും കഴിയുന്നത് മാതാ അമൃതാനന്ദമയി ദേവി അമ്മയുടെ കൃപയും ഇവിടുത്തെ സ്നേഹ പരിചരണവും കൊണ്ടാണെന്നുള്ളതിൽ എനിക്ക് മറ്റൊരു അഭിപ്രായമില്ലെന്നാണ് നടൻ പറ‍ഞ്ഞത്.

അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് മോഹൻലാലും സുചിത്രയും അവരുടെ മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷമാക്കിയിരുന്നത്. ഭാര്യയ്ക്ക് സ്‌നേഹചുംബനം നൽകി കൊണ്ടാണ് ആശംസയുമായി മോഹൻലാൽ എത്തിയത്. വിവാഹ വാർഷിക ആശംസകൾ, പ്രിയപ്പെട്ട സുചി. എന്നും നിന്നോട് നന്ദിയുള്ളവനാണ്, എന്നും നിന്റേത്…’ എന്നുമാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി മോഹൻലാൽ കൊടുത്തിരിക്കുന്നത്. പിന്നാലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.

മൈ വൈഫ് ഈസ് മൈ ലൈഫ് എന്നാണ് മോഹൻലാൽ ഭാര്യയെ കുറിച്ച് പറയാറുള്ളത്. ഞാനും എന്റെ ഭാര്യയും വല്ലപ്പോഴും കാണുന്ന ആളുകളാണ്. എന്നിരുന്നാൽ തന്നെയും കാണുമ്പോഴുള്ള ആ പെപ്പ് അപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ ഒരാളെ എങ്ങനെ ബഹുമാനിക്കുന്നോ സ്നേഹിക്കുന്നോ അതുപോലെ അവർ തിരിച്ച് ചെയ്യണം എന്നാണ്.

ഞങ്ങൾ തമ്മിൽ എല്ലാം സുന്ദര മനോഹരനിമിഷങ്ങളാണ്. നിമിഷം എന്ന് പറയാൻ ആകില്ല. നമ്മൾ അത് എങ്ങനെ പെർസീവ് ചെയ്യുന്നു കണക്ട് ചെയ്യുന്നു എന്നുള്ളതാണ്. ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ഞാൻ വളരെ സന്തോഷത്തോടെ കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കുന്ന ആളാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top