മോഹന്‍ലാലുമായുള്ള വിരോധം.. പുതിയ സിനിമ – വെളിപ്പെടുത്തലുമായി ശ്രീനിവാസൻ….
മലയാളികൾക്കിടയിൽ ദാസനും വിജയനും ഒരിക്കലും മറക്കില്ല. മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകളാണ് മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. ശ്രീനിവാസന്‍ -മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ത്രിമൂർത്തികൾ മലയാളികൾക്ക് ഏറെ പ്രിയപെട്ടതാണ്. സിനിമാക്കപ്പുറത്തും ഇവരുടെ സൗഹൃദം പൊതുവെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ കൊണ്ടുവന്ന ചിത്രങ്ങളാണ് ഇവർ ഒരുമിച്ചുള്ളത്.
എന്നാൽ ഉദയനാണ് തരാം എന്ന ചിത്രത്തിന് ശേഷം ഇവരുടെ സൗഹൃദത്തിൽ വിങ്ങലുണ്ടായി എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാര്‍. ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി 2012 ല്‍ പത്മശ്രീ സരോജ് കുമാര്‍ എന്ന സിനിമ വന്നു. ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ രൂക്ഷമായി ശ്രീനിവാസന്‍ പരിഹസിച്ചിരുന്നു. മോഹന്‍ലാലിന്റെ ലൈഫ്റ്റ് കേണല്‍ പദവി, ആനക്കൊമ്പ് എന്നീ വിഷയത്തിനെതിരെ ശ്രീനി ട്രോളി രംഗത്തെത്തിയിരുന്നു.
ആ സമയത്ത് മോഹൻലാൽ ഫാൻസ് കലിതുള്ളി ശ്രീനിവാസനെതിരെ വന്നിരുന്നു. എന്നാൽ മാധ്യമങ്ങളോട് ശ്രീനിവാസൻ തുറന്നു പറഞ്ഞിരുന്നു. ”മോഹന്‍ലാലുമായി യാതൊരു തരത്തിലുള്ള വിരോധവുമില്ല, പത്മശ്രീ സരോജ്കുമാര്‍ എന്ന ചിത്രം മോഹന്‍ലാലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. ഈ സമയത്ത് അദ്ദേഹം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു.
ശ്രീനിവാസന്‍ തന്നെ നേരില്‍ കാണുമ്പോള്‍ ഇതിലും കൂടുതല്‍ പരിഹസിക്കാറുണ്ടെന്നായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാണ് ശ്രീനിവാസന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ചു എന്നുളളത് പൊള്ളയായ ആരോപണം മാത്രമാണ്. ഇതിനെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.”
സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുതിയതായി വരുന്ന ചിത്രത്തിൽ മോഹൻലാൽ എന്ന് വാർത്തകളുണ്ട്. എന്നാൽ ഫഹദ് ഫാസിലാണെന്നും റിപോർട്ടുകൾ ലഭിക്കുന്നുണ്ട്.
