ഞെട്ടിച്ച പരാജയമായിരുന്നു ആ സിനിമ : മോഹൻലാൽ
90 -കളിലാണ് മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയത്.പാട്ടുകൾ ഹിറ്റായ ചില സിനിമകൾ വളരെ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു ചിത്രമാണ് മോഹൻലാലിന്റെ ‘അപ്പു’ എന്ന ചിത്രം. ശ്രീകുമാരന്‍ തമ്പി രചിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത അപ്പു എന്ന ചിത്രം മോഹൻലാലിന്റെ ചിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ്.
ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായപ്പോള്‍ തിയേറ്ററില്‍ കുടുംബ കഥ പറഞ്ഞ അപ്പു തിരസ്ക്കരിക്കപ്പെടുകയാണ്ടായത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്നാല്‍ ഏറ്റവും മികച്ച കെമസ്ട്രി സ്ക്രീനില്‍ പ്രതിഫലിക്കാന്‍ സാധ്യതയുള്ള നടന്മാരെ മോഹന്‍ലാലിന്റെ നിര്‍ദ്ദേശ പ്രകാരം അപ്പു എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു. മോഹൻലാൽ പോലും ഈ ചിത്രം വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
നെടുമുടി വേണു, കെപിഎസി ലളിത, സുനിത, വിജയരാഘാന്‍, കെആര്‍ വിജയ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. സെവന്‍ ആര്‍ട്ട്സിന്‍റെ ബാനറില്‍ ജിപി വിജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍- സുനിത ജോഡികള്‍ ഒന്നിച്ച ഒരേയൊരു ചിത്രവും ഇതായിരുന്നു.
