Connect with us

ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ

Actor

ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ

ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം കയ്യടികൾ നേടുകയാണ് മോഹൻലാൽ.

മലയാളികൾ ദി കംപ്ലീറ്റ് ആക്ടർ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ മോഹൻലാൽ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് മറ്റൊരു നടനെയാണ്. അത് മറ്റാരുമല്ല, മലയാളികളുടെ ഹാസ്യസാമ്രാട്ട് ജ​ഗതി ശ്രീകുമാറിനെയാണ്. എല്ലാവരും അദ്ദേഹത്തിനെ മിസ് ചെയ്യുന്നു. ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമ കാണേണ്ടത്. അദ്ദേഹത്തിനോടൊപ്പമുള്ള എന്റെ ഒരുപാട് സിനിമകൾ ഒരു ടോം ആന്റ് ജെറി പോലെയാണ്.

അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ആൾ. അല്ലെങ്കിൽ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആൾ. അതിൽ പറ്റുന്ന മണ്ടത്തരങ്ങൾ വലിയ കോമഡിയാണ്. കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് ആക്ടർ അദ്ദേഹമാണ് മോഹൻലാൽ പറയുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top