Connect with us

മോഹന്‍ലാലിന് ഏത് സമയത്താണാവോ ഒടിയന്‍ ചെയ്യാന്‍ തോന്നിയത്…, അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു, പിന്നീടിതു വരെ താടിയെടുത്തിട്ടില്ല!; ആന്റണി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് പരാജയത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ്

Actor

മോഹന്‍ലാലിന് ഏത് സമയത്താണാവോ ഒടിയന്‍ ചെയ്യാന്‍ തോന്നിയത്…, അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു, പിന്നീടിതു വരെ താടിയെടുത്തിട്ടില്ല!; ആന്റണി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് പരാജയത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ്

മോഹന്‍ലാലിന് ഏത് സമയത്താണാവോ ഒടിയന്‍ ചെയ്യാന്‍ തോന്നിയത്…, അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു, പിന്നീടിതു വരെ താടിയെടുത്തിട്ടില്ല!; ആന്റണി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് പരാജയത്തിന് കാരണമെന്ന് ശാന്തിവിള ദിനേശ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

ഇപ്പോഴതാ സംവിധായകന്‍ ശാന്തിവിള ദിനേശ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

അടുത്തിടെ മോഹന്‍ലാല്‍ പറഞ്ഞതായി ഒരു കുറിപ്പ് കണ്ടിരുന്നു. ഞാന്‍ കഴിഞ്ഞ കുറച്ച് കാലമായി സിനിമക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്,ഇനി കുറച്ച് നാള്‍ എനിക്കുകൂടി വേണ്ടി ജീവിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അത് വായിച്ചപ്പോള്‍ എനിക്ക് അതിശയം തോന്നി, സിനിമക്ക് വേണ്ടി ജീവിച്ച ആളാണ് അത് ശെരി തന്നെയാണ്, എന്നുകരുതി അയാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ആരും കയറി ചെന്നിട്ടില്ല. ജീവിതം ആസ്വദിച്ച് ജീവിച്ചയാളാണ്. അയാളുടെ അച്ഛനെ പോലെ സെക്രട്ടറിയേറ്റിലെ ജീവനക്കാരനായിരുന്നെങ്കില്‍ ഇന്നത്തെ പോലെ ഇങ്ങനെ ആസ്വദിക്കാന്‍ കഴിയുമായിരുന്നോ.

ഏതൊരാളും കൊതിച്ചു പോകുന്ന ആഡംബര ജീവിതമാണ് അദ്ദേഹത്തിന്റേത്, നാലഞ്ച് കോടിയുടെ ബെന്‍സിന്റെ കാരവനില്‍ സഞ്ചരിക്കാനാകുമോ, എവിടെ ചെന്നാലും ആരാധകര്‍ സെല്‍ഫി എടുക്കുന്ന താരമായി മാറാന്‍ കഴിയുമോ. ഇതെല്ലം അദ്ദേഹത്തിന് മോഹന്‍ലാല്‍ എന്ന നടന്‍ ആയതുകൊണ്ട് ലഭിച്ചതല്ലേ . 1983 ല്‍ സിനിമയിലേക്ക് വന്നതാണ്. ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുന്നു. ബാക്കി മുഴുവന്‍ അയാളുടെ സ്വകാര്യതകള്‍ ആഘോഷിക്കുകയല്ലേ. ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ഒരു ചായ കുടിക്കാനോ സെക്രട്ടറിയേറ്റ് വഴി പത്ത് രൂപയുടെ കപ്പലണ്ടി വാങ്ങി കഴിച്ച് നടക്കാനോ പറ്റില്ല എന്നല്ലാതെ അയാളുടെ സ്വകാര്യത ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

ആന്റണി സിനിമകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതാണ് ഇപ്പോഴത്തെ ഈ പരാജയത്തിനുള്ള കാരണം, ആ പരിപാടി നിര്‍ത്തിയാല്‍ അതും ശെരിയാകും. അനുഭവങ്ങളില്‍ നിന്ന് പഠിച്ചാല്‍ മോഹന്‍ലാലിന് മലയാള സിനിമയില്‍ ഇനിയും ഏറെ നാള്‍ ഒന്നാമനായി നില്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഏത് നിമിഷത്തിലാണോ മോഹന്‍ലാലിന് ആ ഒടിയന്‍ ചെയ്യാന്‍ തോന്നിയത്. അതിന് വേണ്ടി മുഖത്ത് എന്തൊക്കെയോ ചെയ്തു.

അതിന് ശേഷം ചെയ്ത സിനിമകളില്‍ എല്ലാം താടി. ഈ താടി ഇങ്ങനെ വീണ്ടും വീണ്ടും കാണുമ്പോള്‍ ആര്‍ക്കായാലും ചടുപ്പാകും. മടുപ്പ് തോന്നും.. അതിന് ആരെയും കുറ്റം പറയാന്‍ പറ്റില്ല.. ഇത്രയും വലിയ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം എലോണ്‍ ഒരുകോടിപോലും കളക്ഷന്‍ നേടാതെ തിയറ്റര്‍ വിട്ടു എന്ന് പറയുന്നത് ഒരു വലിയ പാഠമാണ്. അത് ഉള്‍ക്കൊണ്ട് മുന്നോട്ട് ശ്രദ്ധിച്ച് പോയാല്‍ രക്ഷ ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

അടുത്തിടെയും മോഹന്‍ലാലിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായിരുന്നു. എലോണ്‍ പോലത്തെ ഇത്രയും ഒരു കൂതറ പടം ചെയ്യാന്‍ മോഹന്‍ലാല്‍ തയ്യാറാകരുതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മോഹന്‍ലാലിനെ പോലൊരു നടനെ കിട്ടിയിട്ട് ഷാജി കൈലാസും ആന്റണി പെരുമ്പാവൂരും ഈ ക്രൂരത ചെയ്യാന്‍ പാടില്ലായിരുന്നു. മോഹന്‍ലാലിന്റെ സമ്മതത്തോടെയാകും ചെയ്തത്. അതും ഈ കൊറോണ കാലത്ത്. ആര്‍ത്തി കൊണ്ട് ചെയ്തതാണ് എന്നെ ഞാന്‍ പറയൂ. ആന്റണി കുറച്ചും കൂടി ഗൗരവത്തോടെ കാര്യങ്ങള്‍ നോക്കി കാണണം.

കച്ചവട ബുദ്ധി മാറ്റിനിര്‍ത്തി മോഹന്‍ലാല്‍ എന്ന നടനെ മികച്ച സിനിമകളുടെ ഭാഗമാക്കണം. അതുമല്ലെങ്കില്‍ മോഹന്‍ലാല്‍ തന്നെ പറയണമായിരുന്നു എന്റെ ശരീരം ഇങ്ങനെ വിറ്റെടുക്കണ്ടാന്ന്. അതുപോലൊരു ദുരന്തമാണ് എലോണ്‍. ഇങ്ങനെ പോയാല്‍ നിങ്ങള്‍ എല്ലാവരും കൂടി അദ്ദേഹത്തെ ഷെഡ്ഡിലാക്കുമെന്ന് ഉറപ്പാണ്. 12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനെ വെച്ച് ചെയ്ത എലോണ്‍ ഫ്‌ലോപ്പായെന്ന് ഷാജി കൈലാസ് സമ്മതിച്ചു കഴിഞ്ഞിട്ടുണ്ട്. പണ്ട് മോഹന്‍ലാല്‍ നേരിട്ട് കഥകള്‍ കേട്ടിരുന്ന സമയത്ത് നല്ല സിനിമകളാണ് ഉണ്ടായിട്ടുള്ളത്.

ആന്റണി കഥകള്‍ കേള്‍ക്കുന്നത് നിര്‍ത്തണം. സ്വര്‍ണ മുട്ടയിടുന്ന താറാവിനെ കൊല്ലരുത്. മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ സീരിയലിനും താഴെയുള്ള സിനിമകള്‍ ചെയ്യരുത്. തിയേറ്ററിലേക്ക് കൊടുക്കണമെന്നത് ആന്റണിയുടെ തീരുമാനം ആണെന്ന് ആണ് ഷാജി കൈലാസ് പറയുന്നത്. ആന്റണീ.. മലയാളികള്‍ക്ക് ബുദ്ധിയുണ്ട്. പഴയ കാലമൊന്നുമല്ല, ആളില്ലാത്ത കൊണ്ട് രണ്ടാമത്തെ ഷോ നടക്കാതെ പോയ സിനിമയാണ് എലോണ്‍ എന്നും കൂടി ഓര്‍മയില്‍ വെച്ചാല് നല്ലത്. പൊട്ടിപൊളിഞ്ഞ മൂന്ന് സിനിമകളുടെ സ്‌ക്രിപ്റ്റ് എഴുതിയ രാജേഷ് ജയരാമനെ കൊണ്ട് സ്‌ക്രിപ്റ്റ് എഴുതിക്കരുത് എന്ന സാമാന്യ ബോധം കാണിക്കാമായിരുന്നു.

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരത്തിന്റെ സിനിമ ഒരുകോടി പോലും നേടിയില്ലെന്ന് പറയുന്നത് മോശം അവസ്ഥയാണ്. മോഹന്‍ലാലിനോട് എനിക്ക് പറയാനുള്ളത് ഇതുമാത്രം, നിങ്ങള്‍ ആന്റണിയുടെ അഭിപ്രായം ചോദിച്ചുകൊള്ളു, പക്ഷെ സിനിമകള്‍ കഥകള്‍ കേള്‍ക്കുന്നതും തിരഞ്ഞെടുക്കുന്നതും സ്വാന്തമായി ഇനിയെങ്കിലും ചെയ്യുക.. ആ ഒടിയന്‍ തൊട്ടാണ് അദ്ദേഹത്തിന്റെ കഷ്ടകാലം തുടങ്ങുയത് എന്നും ശാന്തിവിള ദിനേശ് പറയുന്നു.

More in Actor

Trending

Recent

To Top