Malayalam
എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാൻ വൈകിയാൽ മോള് വിളിച്ച് സംസാരിക്കും. ഫോൺ വിളിയുടെ കാര്യത്തിൽ സ്ട്രിക്ടാണ് ലാലു; മോഹൻലാലിന്റെ അമ്മ
എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാൻ വൈകിയാൽ മോള് വിളിച്ച് സംസാരിക്കും. ഫോൺ വിളിയുടെ കാര്യത്തിൽ സ്ട്രിക്ടാണ് ലാലു; മോഹൻലാലിന്റെ അമ്മ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.
ജീവിതത്തിൽ അച്ഛനും അമ്മയും നൽകിയ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. ലാലു എന്നാണ് അമ്മ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. ഇപ്പോഴിതാ മോഹൻലാലിന്റെ അമ്മയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിരക്കുകൾക്കിടയിൽ മകനെ കാണാൻ കിട്ടാത്തതുകൊണ്ട് പരിഭവം പറയുന്ന ആളല്ല താനെന്നാണ് ശാന്തകുമാരി പറയുന്നത്. സമയം കിട്ടുമ്പോഴാണ് മോൻ വരുന്നത്.
വന്നിട്ട് അപ്പോൾ തന്നെ മടങ്ങിപ്പോവാനാണെങ്കിൽ വരണമെന്നില്ല. കുറച്ച് സമയം നിൽക്കാൻ പറ്റുകയാണെങ്കിൽ വന്നാൽ മതി. രണ്ട് ദിവസമെങ്കിലും നിന്നിട്ട് പോയിക്കോളൂ എന്ന് പറയാറുണ്ട്. അവന്റെ ജോലിയെക്കുറിച്ച് എനിക്ക് നന്നായിട്ട് അറിയാം. സമയം കിട്ടുമ്പോഴാണ് വീട്ടിലേക്ക് വരാറുള്ളത്. എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാൻ വൈകിയാൽ മോള് വിളിച്ച് സംസാരിക്കും. ഫോൺ വിളിയുടെ കാര്യത്തിൽ സ്ട്രിക്ടാണ് ലാലു എന്നാണ് അമ്മ പറയുന്നത്.
ഈ വേളയിൽ മകനെ കാണാനായി മകന്റെ സിനിമ ലൊക്കേഷനിലേയ്ക്ക് അമ്മ വന്നതിന്റെ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. തൂവാനത്തുമ്പികൾ സിനിമയുടെ കേരളവർമ്മ കോളേജിലെ ലൊക്കേഷനിലേക്കായിരുന്നു മോഹൻലാലിന്റെ അമ്മ എത്തിയത്. അമ്മ മകന്റെ അഭിനയം കാണാൻ സെറ്റിലെത്തിയ അപൂർവ്വ നിമിഷം എന്ന ക്യാപ്ഷനോടെയാണ് ഫാൻസ് പേജുകളിലൂടെയായി ഈ ചിത്രം പ്രചരിക്കുന്നത്.
അടുത്തിടെ മോഹൻലാൽ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മ ഏഴെട്ടു വർഷങ്ങളായി കിടപ്പിലാണ്. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും. എല്ലാവരും നല്ല കുട്ടികളും നല്ല മാതാപിതാക്കന്മാരും ആണ്. എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ.
എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്. സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെ ആണ്… എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ ആണ്. എനിക്ക് അഭിനയം ആണ് ലഹരി. നമ്മൾ ചെയ്യുന്ന ജോലിയോടുള്ള പ്രതിബന്ധത ആകണം ലഹരി. നമ്മൾക്ക് ഈ ലോകത്തിൽ ഈശ്വരൻ തന്ന ജീവിതം മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ ജീവിക്കാൻ നമുക്ക് ആകണം.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നല്ലൊരു തലമുറ ഇല്ലാതാകും എന്നും മോഹൻലാൽ പറഞ്ഞു. എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഇതിന് മുമ്പും അമ്മയെ കുറിച്ച് മോഹൻലാൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്.
പത്ത് വർഷമായി അമ്മ കിടപ്പിലാണെന്നും തന്റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും മോഹൻലാൽ കണ്ണ് നിറഞ്ഞ് പറഞ്ഞിരുന്നു. ബറോസിന്റെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നോ എന്നും അമ്മ എന്താണ് മറുപടി പറഞ്ഞതെന്നുമുള്ള ഒരു ചോദ്യത്തോടാണ് അമ്മയുടെ അസുഖ വിവരം മോഹൻലാൽ വിശദീകരിച്ചത്.
ഞാൻ ഇന്നും എന്റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. പക്ഷെ ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുവെന്നുള്ളത് അമ്മയ്ക്കറിയാം. സിനിമയിലെ പാട്ടൊക്കെ ഇന്ന് ഞാൻ പോയി അമ്മയെ കേൾപ്പിച്ചു. എനിക്കുള്ളൊരു സങ്കടം…അമ്മയെ ഒരു തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണാടിവെപ്പിച്ച് ആ സിനിമ കാണിക്കാൻ പറ്റില്ലെന്നതാണ്. അങ്ങനൊരു സങ്കടം കൂടിയുണ്ട്. പക്ഷെ അമ്മയെ വേറൊരു തരത്തിൽ അല്ലെങ്കിൽ 2ഡിയിൽ ആക്കി ആ സിനിമ കാണിക്കും.
എന്റെ അമ്മയ്ക്ക് തിയേറ്ററുകളിലൊന്നും പോകാൻ പറ്റില്ല. പക്ഷെ എന്റെ സിനിമകളൊക്കെ അമ്മ ടിവിയിൽ കാണാറുണ്ട്. എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അതേസമയം, ബാറോസ് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. റോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. എന്നാൽ പ്രതീക്ഷിച്ചത് വിജയം കൈവരിക്കാനായില്ല.
ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്.
തുടരും എന്ന തരുൺമൂർത്തി ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ തുടരും എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ലുക്കുകൾ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് വലിയ ശ്രദ്ധനേടിയിരുന്നു. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രത്തിലും മോഹൻലാൽ ജോയിൻ ചെയ്തിട്ടുണ്ട്. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ് സിനിമാസ് ആണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് ആരഭിക്കുന്നത്. അഖിൽ സത്യന്റെ കഥയ്‌ക്ക് സോനു ടിപിയാണ് തിരക്കഥയൊരുക്കുന്നത്. ഒരുപാട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച, സത്യൻ അന്തിക്കാട്- മോഹൻലാൽ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്കും പ്രതീക്ഷയേറെയാണ്.
അതേസമയം, അനൂപ് മേനോനാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിരുന്നു. തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. എന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്, പ്രണയവും ആഗ്രഹവും സംഗീതവും കടന്നുള്ള ഒരു നാടകീയ യാത്ര. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും.
അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ടൈംലെസ് മൂവീസിന്റെ നിർമ്മാണത്തിൽ ബിടിഎസ് എന്ന മികച്ച ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഈ സബ്ജക്ട് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. ഞങ്ങളുടെ ഇതിഹാസ യാത്രയുടെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഞാൻ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു’ എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും വിമർശിച്ചുകൊണ്ടാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകൾ കുറച്ച് ശ്രദ്ധിച്ചൂടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകൾ മാത്രമാണ് പോസ്റ്റിന് താഴെ വരുന്നത്. മോഹൻലാലിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങൾ അത്ര നല്ലതായിരുന്നില്ല എന്ന് തന്നെയാണ് ആരാധകരും പറയുന്നത്. വളരെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ വരെ പരാജയപ്പെട്ടിരുന്നു. ഇതിനുള്ള കാരണമായി, പുതിയ സംവിധായകരുമായി മോഹൻലാൽ സിനിമ ചെയ്യാത്തതും കരിയറിലെ ഇപ്പോഴത്തെ വീഴ്ചയ്ക്ക് കാരണമാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. മറുവശത്ത് മമ്മൂട്ടി നവാഗത സംവിധായകർക്കൊപ്പം ചേർന്ന് ഹിറ്റുകൾ സൃഷ്ടിക്കുന്നതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, അനൂപ് മേനൊനാണ് വിമർശനങ്ങൾക്ക് പ്രധാന കാരണമെന്നാണ് കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഇതുവരെ വലിയ രീതിയിൽ വിജയം നേടിയിട്ടുമില്ലാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നു. എന്നാൽ, പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് അനൂപ് മേനോൻ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മാതൃഭൂമിയുടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു.
