News
നിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നത്; പ്രിയദര്ശന്- ലിസി വേര്‍പിരിയലിനെ കുറിച്ച് ചോദ്യം, അവതാരകനോട് തട്ടിക്കയറി മോഹന്‍ലാല്‍
നിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നത്; പ്രിയദര്ശന്- ലിസി വേര്‍പിരിയലിനെ കുറിച്ച് ചോദ്യം, അവതാരകനോട് തട്ടിക്കയറി മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.
മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സംവിധായകന് പ്രിയദര്ശന്. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ തടുങ്ങിയ ഈ സൗഹൃദം ഇന്നും അതെ പോലെ തുടരുന്നു. അതുപോലെ ഒരു സമയത്ത് സിനിമ രംഗത്ത് ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന താര ജോഡികളാണ് ലിസിയും പ്രിയദര്‍ശനും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞിരുന്നു.
ഇപ്പോഴിതാ ഇവരുടെ ദാമ്പത്യത്തെ കുറിച്ച് മോഹന്‍ലാലിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനൊപ്പം പ്രിയദര്ശന് കൂടി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ പ്രിയദര്‍ശന്റെ കുടുംബജീവിതത്തെ കുറിച്ച് അവതാരകന് ചോദിച്ചതും അതിന് മോഹന്‍ലാല്‍ നല്കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ ഇത് കേട്ടതും മോഹന്‍ലാല്‍ പെട്ടെന്ന് പ്രകോപിതനാക്കുകയായിരുന്നു. പ്രിയദര്‍ശന്റെ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ, എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം പൂര്‍ത്തിയാക്കാന്‍ പോലും മോഹന്‍ലാല്‍ അവതാരകനെ സമ്മതിച്ചില്ല. അതിനു മുമ്പ് തന്നെ അദ്ദേഹം ശക്തമായി അതിനെ എതിര്‍ക്കുകയായിരുന്നു.
ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞ ആ തകര്‍ച്ച എന്ന വാക്ക് തന്നെ തെറ്റാണ്.. നിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നത്. പ്രിയദര്ശന് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ അത് നമുക്ക് അറിയാത്ത ഒരു മേഖലയാണ്. അതില്‍ കയറി ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ലെന്നും മോഹന്‍ലാല്‍ വളരെ ദേഷ്യ ഭാവത്തില്‍ അവതാരകനോട് പറയുന്നുണ്ട്.
പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീര്‍ഘകാലത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് മകന്റെ വിവാഹത്തിനെത്തിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
24 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ലിസിയും പ്രിയദര്‍ശനും ബന്ധം വേര്‍പെടുത്തിയത്. പ്രിയദര്ശന് സംവിധാനം നിര്‍വഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ലിസിയും പ്രിയദര്‍ശനും തമ്മില്‍ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദര്‍ശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ ലിസി നായികയായി മാറി. ആറ് വര്‍ഷത്തിനിടെ പ്രിയദര്‍ശന്റെ 22 ചിത്രങ്ങളില്‍ ലിസി അഭിനയിച്ചു.
ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബര്‍ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദര്ശന് എന്ന് പേര് സ്വീകരിച്ചു. പ്രിയദര്‍ശനുമായി ഒരു വിധത്തിലും ചേര്‍ന്ന് പോകാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഈ ബന്ധം വേര്‍പെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികള്‍ക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേര്‍പെടുത്തിയ ആദ്യ നാളുകളികളില്‍ തുറന്നു പറഞ്ഞിരുന്നു.
ലിസിയുമായുള്ള പ്രശ്നങ്ങള്‍ മൂലം തനിക്ക് ജോലിയില്‍ പോലും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നല്കിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയില്‍ താന്‍ പൊട്ടിക്കരഞ്ഞതായും പ്രിയന് പറഞ്ഞിരുന്നു.
മോഹന്‍ലാല്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു. ‘രണ്ടുപേര്‍ ഒന്നുചേരാന്‍ തീരുമാനിക്കുന്ന സമയത്ത് എതിര്ക്കുന്നവന് അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേര്‍ പിരിയാന്‍ തീരുമാനിക്കുമ്പോഴും എതിര്ക്കുന്നവന് അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തില്‍ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവര്‍ സംസാരിച്ചിട്ടില്ല.
എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവര്‍ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങള്‍ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങള്‍ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങള്‍ക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരുടെ മനസ്സില്‍ എന്താണെന്ന് അവരുടെ ഉള്ളില്‍ കയറി അറിയാനാകില്ലല്ലോ എന്നുമാണ് പ്രിയദര്ശന് പറഞ്ഞിരുന്നത്.
