Malayalam Breaking News
എന്നെ ആരും ഇതുവരെയും ക്ഷണിച്ചിട്ടില്ല….ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കും; വിവാദങ്ങള്‍ക്കൊടുവില്‍ പ്രതികരിച്ച് മോഹല്‍ലാല്‍
എന്നെ ആരും ഇതുവരെയും ക്ഷണിച്ചിട്ടില്ല….ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കും; വിവാദങ്ങള്‍ക്കൊടുവില്‍ പ്രതികരിച്ച് മോഹല്‍ലാല്‍
എന്നെ ആരും ഇതുവരെയും ക്ഷണിച്ചിട്ടില്ല….ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കും; വിവാദങ്ങള്‍ക്കൊടുവില്‍ പ്രതികരിച്ച് മോഹല്‍ലാല്‍
സംസ്ഥാന സംര്‍ക്കാറിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെ തുടര്‍ന്ന് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണമറിയിച്ച് മോഹന്‍ലാല്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം തനിക്ക് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ തന്നെ പോകുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ വാക്കുകളിലേയ്ക്ക്-
“സംസ്ഥാന സര്‍ക്കാറിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുമ്പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണം പോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും.”
തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനെതിരെ ഒരു കൂട്ടര്‍ രംഗത്തെത്തിയത്. വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍ അടക്കം ചലച്ചിത്ര അക്കാദമി ഭാരവാഹികളില്‍ പലരും നിവേദനത്തില്‍ ഒപ്പുവച്ചതോടെ വിഷയത്തില്‍ അക്കാദമിയിലെ ഭിന്നത പുറത്തുവന്നു. എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്നു പ്രകാശ് രാജ്, രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് നിവേദനത്തില്‍ ഒപ്പിട്ടത്.
Mohanlal reacts Award function controversry
